കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെതീരെ ഒഡിഷ താരത്തിന്റെ കളിയാക്കലും ട്രോളുകളും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ ശക്തരായ ഒഡീഷ്യ എഫ്സി മുന്നിൽ വിജയപ്രതീക്ഷകൾ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരാജയപ്പെട്ടത്. ഒഡീഷയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ദിമിത്രിയോസിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് പിഴക്കുകയായിരുന്നു, രണ്ടാം പകുതിയിൽ നാലു മിനിറ്റുകളുടെ വ്യത്യാസത്തിൽ റോയി കൃഷ്ണ നേടുന്ന രണ്ടു ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സ് വീണുപോയി.

ഈ സീസണിൽ പുതിയ പരിശീലകന് കീഴിൽ കളിക്കുന്ന ഒഡീഷ്യ എഫ്സി വളരെ മികച്ച ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ഒഡീഷ എഫ്സി 14 മത്സരങ്ങളിൽ നിന്നും 30 പോയിന്റുകൾ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം എത്തി. ഈ സീസണിൽ വെറും രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഒഡീഷ പരാജയപ്പെട്ടത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരമായ മിലോസ് ഡ്രിൻസിചിനെ ട്രോളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഒഡീഷ എഫ്സിയുടെ 22 വയസ്സുകാരായ യുവതാരം ഐസക് റാൾട്ടെ. ഒഡീഷ എഫ് സിയുമായി നടന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ഡിഫെൻഡർ മിലോസിനെ മറികടന്നു ഐസക് പന്തുമായി പോകുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചാണ് ഐസക് ട്രോളിയത്.

മിലോസ് ബെഡിൽ കിടക്കുന്ന ചിത്രത്തിന് നന്നായി ഉറങ്ങിക്കോളൂ എന്ന ക്യാപ്ഷൻ കൂടിയുണ്ടായിരുന്നു. ഈ ഒരു ചിത്രമാണ് ഒഡിഷ എഫ്സി താരം പങ്കുവെച്ചത്. മാത്രമല്ല മിലോസിനെ മറികടന്നുകൊണ്ട് ഐസക് പന്തുമായി പോകുന്ന വിഡിയോയും ഐഎസ്എൽ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഒഡിഷയുമായുള്ള മത്സരത്തിലെ തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്സിന് ട്രോളുകൾ ലഭിക്കുന്നുണ്ട്.

5/5 - (1 vote)