‘എല്ലാവരും ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഭയപ്പെടുന്നു, എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആരും ഭയപ്പെടുന്നില്ല’ : റൊണാൾഡോയുടെ മുൻ സഹ താരം ആൻഡേഴ്സൺ | Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ “സങ്കീർണ്ണമായ” ബന്ധം ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിൽ ഒന്നാണ്. ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് തിയേറ്റർ ഓഫ് ഡ്രീംസിലെ രണ്ടാം ഘട്ടം പെട്ടെന്ന് അവസാനിപ്പിക്കുകയും സൗദി അറേബ്യയിലേക്ക് ചേക്കേറുകയും ചെയ്തു.

ഒരു ക്ലബ് ഇതിഹാസം എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ നിലവാരം പുനർവിചിന്തനം ചെയ്യാൻ പോലും കടുത്ത ആരാധകരെ പ്രേരിപ്പിച്ചു.2021-ലെ സമ്മറിലാണ് പോർച്ചുഗീസ് സൂപ്പർസ്റ്റാർ ഓൾഡ് ട്രാഫോർഡിലേക്ക് അതിശയകരമായ തിരിച്ചുവരവ് പൂർത്തിയാക്കിയത്. എന്നാൽ അതിനു 18 മാസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആൻഡേഴ്സൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിവാദ എക്സിറ്റ് സാഗയെ പിന്തുണക്കുകയും ക്ലബ്ബ് അദ്ദേഹത്തെ സംരക്ഷിക്കണമായിരുനെന്നും അഭിപ്രായപ്പെട്ടു.

2007 മുതൽ 2015 വരെ ഓൾഡ് ട്രാഫോർഡിൽ കളിച്ച ബ്രസീലിയൻ മിഡ്ഫീൽഡർ റൊണാൾഡോയെപ്പോലൊരു ക്ലിനിക്കൽ ഫിനിഷറെ യുണൈറ്റഡിന് നഷ്ടമായി എന്ന് പറഞ്ഞു. റൊണാൾഡോയുടെ സാന്നിധ്യം എതിർ ടീമുകളെ ഇപ്പോഴും ഭയപ്പെടുത്തുമ്പോൾ നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെക്കുറിച്ച് ഇത് പറയാനാവില്ല എന്നും പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്ഡോക്കെതിരെ കളിയ്ക്കാൻ എതിർ ടീമുകൾ എപ്പോഴു ഭയപ്പെടുന്നുണ്ട് എന്നാൽ ഇന്ന് മാഞ്ചസ്റ്ററിനെതിരെ കളിക്കാൻ ആരും ഭയപ്പെടുന്നില്ല.

50 ഗോളുകളാണ് 2023 ൽ ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം.പക്ഷേ അത് സൗദി അറേബ്യയിലാണ്’, പക്ഷേ അദ്ദേഹത്തിന് 50 ഗോളുകൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. മാഞ്ചസ്റ്റർ പുനർ നിർമ്മാണത്തിലിരിക്കുന്ന സമയത്താണ് റൊണാൾഡോ എത്തിയത്, അദ്ദേഹം 25 ഗോളുകൾ നേടി തിരിച്ചു പോയി.സൗദി പ്രോ ലീഗിൽ അൽ നാസറിനായുള്ള പോർച്ചുഗൽ ക്യാപ്റ്റൻ്റെ ഗോൾ നേട്ടം കുറച്ചുകാണുന്നവരെ ആൻഡേഴ്സൺ വിമർശിക്കുകയും ചെയ്തു.

4.2/5 - (5 votes)