‘ചില താരങ്ങൾ മറ്റു ക്ലബ്ബുകളിൽ തിളങ്ങുകയും എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ അത് ആവർത്തിക്കാൻ സാധിക്കാത്തതിന്റെ കാരണം ഇതാണ്’ :ഇവാൻ വുകമനോവിക് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ 2023 -24 സീസണിലെ 14 ആം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ പഞ്ചാബിനെ നേരിടും, കൊച്ചിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 .30 ക്കാണ് മത്സരത്തിൽ. 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് .സീസണിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.എന്നാൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് അത്ര നല്ല സമയമല്ല. കഴിഞ്ഞ ദിവസം ഒരു യു ട്യൂബ് ചാനലിൽ സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിക് ആരാധകരെക്കുറിച്ചും കളിക്കാരെക്കുറിച്ചും സംസാരിച്ചു.
”ഞാൻ എപ്പോഴും എന്റെ താരങ്ങളോട് സത്യസന്ധമായിരിക്കും, അത് അവർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ കൂടിയും ഞാൻ സത്യം അവരോട് പറയാറുണ്ട്. മാത്രമല്ല അവരോട് ഈഗോ ഒരു വശത്തേക്ക് മാറ്റിവെക്കാനും ഞാൻ ആവശ്യപ്പെടാറുണ്ട്,അങ്ങനെ പറയുന്നതിൽ എനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല” ഇവാൻ പറഞ്ഞു.
Ivan Vukomanović 🗣️ "Some of the players will go to some other clubs & they perform well, they will come here & will not perform well; because it's different. So all of our players must know; when you are here you must give something extra" [FTQ with Rekha Menon] #KBFC
— KBFC XTRA (@kbfcxtra) February 9, 2024
”ചില താരങ്ങൾ മറ്റുള്ള ക്ലബ്ബുകളിൽ പോവുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു,ആ താരങ്ങൾ ഇങ്ങോട്ട് വരുമ്പോൾ മികച്ച പ്രകടനം നടത്തുന്നില്ല. അതിന്റെ കാരണം ഇത് വ്യത്യസ്തമാണ് എന്നുള്ളതാണ്.അതുകൊണ്ടുതന്നെ എന്റെ എല്ലാ താരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം, നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ കൂടുതലായിട്ട് നൽകേണ്ടതുണ്ട്” പരിശീലകൻ കൂട്ടിച്ചേർത്തു.
— KBFC XTRA (@kbfcxtra) February 9, 2024
“കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടർച്ചയായ മൂന്നാമത്തെ സീസണാണ് കളിക്കുന്നതെന്നതിൽ എല്ലാവരും ആവേശഭരിതരാണ്. ഞങ്ങളുടെ ജോലിയുടെ രീതിയിലും പ്രവർത്തന ശൈലിയിലും പുതിയ കാര്യങ്ങൾ നടപ്പിലാക്കിയത് കൂടുതൽ ആവേശമുണ്ടാക്കാൻ സഹായിച്ചു. ടീം തുടർച്ചയായ മൂന്നാം വർഷവും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നത് കൂടുതൽ സന്തോഷം നൽകുന്ന കാര്യമാണ്.ബ്ലാസ്റ്റേഴ്സ് ടീമിനെതിരെ ഏറ്റവും മികച്ച മത്സരം കളിക്കാനാണ് മറ്റുള്ള ക്ലബുകൾ ആഗ്രഹിക്കുന്നത്. എന്റെ അനുഭവം വെച്ച് നോക്കിയാൽ കൊച്ചിയിലെ ഈ സ്റ്റേഡിയത്തിൽ, ഇത്രയും ജനങ്ങൾക്ക് മുന്നിൽ കളിക്കുമ്പോൾ ലഭിക്കുന്ന അനുഭവം ഇന്ത്യയിലെ മറ്റൊരു സ്റ്റേഡിയത്തിൽ കളിച്ചാലും ലഭിക്കില്ലെന്ന് ഉറപ്പാണ്. മറ്റു ക്ലബ്ബുകൾ ബഹുമാനിച്ചു കൊണ്ടു തന്നെ ഞാൻ പറയുന്നു.” ഇവാൻ കൂട്ടിച്ചേർത്തു.
Ivan Vukomanovic Telling About The Unlocking the Secret to Kerala Blasters' Record-Breaking Success. #KBFC #KeralaBlasters #ISL10 #IndianFootball pic.twitter.com/bnTYjGwpb7
— Transfer Market Live (@TransfersZoneHQ) February 9, 2024