ബ്രസീൽ ഫിഫ ചാമ്പ്യൻമാരാകും, അർജന്റീനയെ ബ്രസീലുകാർ പിന്തുണക്കുന്നത് സങ്കടകരമെന്ന് യുവ താരം

ഇത്തവണ ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സ് ടൂർണമെന്റിനു വേണ്ടിയുള്ള യോഗ്യത മത്സരങ്ങളിൽ ഫൈനൽ റൗണ്ടിൽ അവസാന പോരാട്ടത്തിൽ ജീവൻമരണ പോരാട്ടത്തിന് വേണ്ടി ഒരുങ്ങുകയാണ് അർജന്റീനയും ബ്രസീലും. ഇരു ടീമുകൾക്കിടയിൽ നിന്നും ഒരു ടീം മാത്രമേ ഇത്തവണ ഒളിമ്പിക്സിന് യോഗ്യത നേടുകയുള്ളൂ എന്നത് മറ്റൊരു വസ്തുത. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ച രണ്ടു മണിക്കാണ് അർജന്റീനയുടെയും ബ്രസീലിന്റെയും അണ്ടർ 23 ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നത്.

അർജന്റീന vs ബ്രസീൽ മത്സരം നടക്കുന്നതിനു മുമ്പായി അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടവൈര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിന്റെ 17 വയസ്സുകാരനായ എൻഡ്റിക്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ ഉൾപ്പെടെ അർജന്റീനക്ക് വേണ്ടി ബ്രസീൽ ആരാധകർ ആർപ്പ് വിളിച്ചത് സങ്കടകരമായ കാര്യമാണ് എന്നാണ് എൻഡ്രിക് പറഞ്ഞത്. കൂടാതെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ വരുന്ന വർഷങ്ങളിൽ ലോകത്തിന്റെ ചാമ്പ്യന്മാർ ബ്രസീലിനെ കൊണ്ട് കഴിയുമെന്നും എൻഡ്റിക് പറഞ്ഞു.

“ഞാൻ ബ്രസീലിലെ മറക്കാന സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ബ്രസീലിലെ ആളുകൾ അർജന്റീനക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇതൊരു ക്ലാസിക് പോരാട്ടമാണ് ഒരു യുദ്ധം എന്നുതന്നെ പറയാം, ഇതൊരു ബ്രസീൽ vs അർജന്റീന പോരാട്ടമാണ്. എന്നിട്ടും അർജന്റീനക്ക് വേണ്ടി ബ്രസീലിലെ ആളുകൾ ആർപ്പുവിളിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ഒരു ബ്രസീലിയൻ ആരാധകൻ ബ്രസീലിനെതിരെ ആർപ്പുവിളിക്കുന്നത് വളരെ ബുദ്ദിമുട്ടേറിയ കാര്യമാണ്.”

“ഞങ്ങളുടെ ആരാധകർക്ക് വേണ്ടി സന്തോഷകരമായ മുഖം കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ വരുംവർഷങ്ങളിൽ നമുക്ക് ലോകകപ്പിന്റെ ചാമ്പ്യന്മാരാകാം.” – ബ്രസീലിന്റെ യുവ സൂപ്പർ താരമായ എൻഡ്റിക് ബ്രസീൽ vs അർജന്റീന പോരാട്ടവൈര്യത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന ബ്രസീൽ vs അർജന്റീന മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഒളിമ്പിക്സിന് യോഗ്യതയും തോൽക്കുന്ന ടീമിന് പുറത്തേക്കുള്ള വഴിയും തെളിയും. നിലവിൽ അർജന്റീനേക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള ബ്രസീലിന് അടുത്ത മത്സരത്തിൽ സമനില നേടിയാൽ യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം. ഇത്തവണ അർജന്റീനയും ബ്രസീലും ഒരുമിച്ച് ഗ്രൂപ്പിൽ നിന്നും ഒളിമ്പിക്സ് യോഗ്യത നേടുകയില്ല എന്ന് 100% വസ്തുതയാണ്.

5/5 - (1 vote)