‘ദിമി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണ് ,എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യാൻ ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യാൻ തയ്യാറാണ്’ : സച്ചിന്‍ സുരേഷ് |Kerala Blasters

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍കീപ്പിങിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ്. കന്നി സീസണില്‍ കളിക്കുന്നതിന്റെ പരിഭ്രമമില്ലാതെ 22 കാരന്‍ ബാറിനു കീഴില്‍ ചടുലമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനകം തന്നെ ചില പെനല്‍റ്റികളും രക്ഷപ്പെടുത്തിയതോടെ സച്ചിന്‍ ആരാധകര്‍ക്കിയില്‍ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.ഐഎസ്എൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് കളികളിൽ പെനാൽറ്റി സേവ് ചെയ്യുന്ന ആദ്യ ഗോൾകീപ്പറായി മലയാളി തരാം മാറിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ഒഡിഷ എഫ് സിക്കെതിരെയുള്ള പെനാൽറ്റി സേവ് താരത്തിന്റെ കരിയറിലെ മറക്കാനാവാത്ത നിമിഷമാണെന്ന് പറയുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നിട്ട് നിൽക്കുമ്പോഴാണ് സച്ചിന്റെ പെനാൽറ്റി സേവ് വരുന്നത്. രണ്ടു ഗോളുകൾ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ വിജയം നേടുകയും ചെയ്തു. സഹ താരങ്ങളായ ദിമിയെയും ലൂണയെയും ക്കുറിച്ച് സച്ചിൻ സുരേഷ് സംസാരിച്ചു.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള മാനസികാവസ്ഥയാണ് ഡിമിക്ക് ഉള്ളത്, എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും അതിനായി ദിമി എല്ലാം ചെയ്യും” സച്ചിൻ പറഞ്ഞു.ലൂണ ഒരു വ്യത്യസ്ത കളിക്കാരനാണ്, കളിക്കുമ്പോൾ അദ്ദേഹം ചുറ്റും ഉണ്ടാകും. ലൂണ ഉണ്ടായിരുന്നപ്പോൾ മറ്റ് കളിക്കാർ അധിക പരിശ്രമം നടത്തേണ്ടതില്ല, എന്നാൽ ഇപ്പോൾ ഓരോ കളിക്കാരനും വ്യക്തിഗതമായി കഴിവുകൾ പുറത്തെടുക്കുകയും ടീമായി കളിക്കുകയും ചെയ്യേണ്ടതുണ്ട്,ലൂണക്ക് വേണ്ടി ഈ സീസണിൽ കിരീടം നേടാൻ ശ്രമിക്കും ” ഗോൾകീപ്പർ കൂട്ടിച്ചേർത്തു. പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പിന്തുണയെക്കുറിച്ചും സച്ചിൻ സംസാരിച്ചു.

“ഇത്രയും പരിക്കുകൾ ഉണ്ടായിട്ടും ഞങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു, കോച്ചിന് അതിൽ വലിയ പങ്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം ഇവാൻ വുകോമാനോവിച്ച് ഏറ്റവും മികച്ചത്. എന്റെ കരിയറിലെ ഏറ്റവും മികച്ച പരിശീലകനാണ് അദ്ദേഹം.ഇവാൻ ഞങ്ങളെ നന്നായി പ്രചോദിപ്പിച്ചു” സച്ചിൻ പറഞ്ഞു.മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഈലവനിൽ കളിക്കുന്നതിൽ അഭിമാനമുണ്ടെന്നും സച്ചിൻ പറഞ്ഞു, പഞ്ചാബിനെതിരെ അഞ്ചു മലയാളി താരങ്ങൾ ആദ്യ ഇലവനിൽ കളിച്ചിരുന്നു.

Rate this post