ബ്രസീലിനെതീരെ അർജന്റീന രണ്ടും കൽപിച്ചു തന്നെ! നേടുക അല്ലെങ്കിൽ പുറത്താവുകയെന്ന മരണപോരാട്ടം

ഈ വർഷം ഫ്രാൻസിലെ പാരിസിൽ നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോൾ ടൂർണമെന്റിൽ യോഗ്യത നേടുന്നതിന്റെ ഭാഗമായി ലാറ്റിൻ അമേരിക്കയിൽ നിന്നും രണ്ട് ടീമുകളാണ് യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ നിന്നും യോഗ്യത നേടുക. ലാറ്റിൻ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഫൈനൽ റൗണ്ടിലേതിയ പരാഗ്വ, വെനിസ്വേല, അർജന്റീന, ബ്രസീൽ എന്നീ നാല് ടീമുകളിൽ നിന്നും രണ്ട് ടീമുകൾ മാത്രമായിരിക്കും ഇത്തവണ ഒളിമ്പിക്സ് ഫുട്ബോൾ കളിക്കാനെത്തുക.

അതേസമയം ഗ്രൂപ്പ് റൗണ്ടിൽ ഒരേയൊരു പോരാട്ടം എല്ലാ ടീമുകൾക്കും ബാക്കി നിൽക്കെ നാല് ടീമുകൾക്ക് മുന്നിലും യോഗ്യത പ്രതീക്ഷകളും സാധ്യതകളുമുണ്ട്. ഇതിൽ ബ്രസീൽ VS അർജന്റീന മത്സരം മരണ പോരാട്ടം ആയിരിക്കും. മത്സരം വിജയിച്ചാൽ മാത്രമേ ബ്രസീലിനെ പുറത്താക്കി അർജന്റീനക്ക് യോഗ്യത ലഭിക്കുകയുളൂ. മറിച്ചാണെങ്കിൽ അർജന്റീനയെ പുറത്താക്കി ബ്രസീൽ ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിക്കും. തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സമയം പുലർച്ചെ 2മണിക്ക് നടക്കുന്ന ബ്രസീലിനെതിരായ മത്സരത്തിന് മുൻപായി അർജന്റീന പരിശീലകൻ ഹാവിയർ മഷറാനോ പറഞ്ഞ വാക്കുകളാണ് താഴെ നൽകിയിരിക്കുന്നത്.

” ബ്രസീലുമായുള്ള മത്സരം വളരെയധികം നിർണായകമാണ്, ഇത് അവസാനത്തെ മത്സരമാണ് അത് അതിന്റെതായ രീതിയിൽ ഞങ്ങൾ പരിഗണിക്കും. ഒന്നെങ്കിൽ എല്ലാം നേടും അല്ലെങ്കിൽ ഒന്നുമില്ല എന്ന രീതിയിലാണ് ഞങ്ങളുടെ സമീപനം. നിങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കണം, ഞാനെന്റെ ടീമുമായി ഇതിനകം സംസാരിച്ചു കഴിഞ്ഞു. ഈ മത്സരത്തിനു ശേഷം കൂടുതലായി ആലോചിക്കാൻ ഒന്നുമില്ല, ഈ മത്സരത്തിൽ മാത്രമാണ് ശ്രദ്ധ. തുടക്കം മുതൽ തന്നെ വിജയിക്കാൻ വേണ്ടി ഞങ്ങൾ പോരാടും, മറ്റു ടീമുകളുടെ റിസൾട്ട് കൂടി നമുക്ക് നോക്കേണ്ടതുണ്ട്. പക്ഷേ മറ്റു ടീമുകളുടെ റിസൾട്ട് നോക്കുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നില്ല, ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്. ” – മഷറാനോ പറഞ്ഞു.

മത്സരത്തിൽ വിജയം നേടിയാൽ മാത്രമാണ് അർജന്റീനക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കുക, അതിനാൽ നേടുകയാണെങ്കിൽ യോഗ്യതയും അല്ലെങ്കിൽ ഒന്നുമില്ലാതെ പുറത്തുപോവുകയെന്ന രീതിയിലുള്ള അവസാന പോരാട്ടം എന്ന സമീപനമാണ് അർജന്റീനയുടേതെന്ന് പരിശീലകൻ സൂചന നൽകി. ബ്രസീലിന്റെയും അർജന്റീനയുടെയും പുതുതലമുറയുടെ ക്ലാസ്സിക് പോരാട്ടത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

Rate this post