കേരള ബ്ലാസ്റ്റേഴ്സ് താരത്തിനു മുന്നിൽ മെസ്സിയും റൊണാൾഡോയും തോറ്റു, ബ്ലാസ്റ്റേഴ്സ് ഫാൻസിനു സന്തോഷവാർത്ത
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനടുത്ത് കാലത്തോളം പരസ്പരം വിട്ടുകൊടുക്കാതെ മികവാർന്ന പ്രകടനം നടത്തി ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായവരാണ് ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും. ലോക ഫുട്ബോളിലെ തന്നെ റെക്കോർഡുകളും വിജയങ്ങളും പരസ്പരം മത്സരിച്ചുകൊണ്ട് സ്വന്തമാക്കുന്ന ഇരുതാരങ്ങളെയും മറികടക്കുക എന്നത് മറ്റേതൊരു താരത്തിനെ സംബന്ധിച്ച് അല്പം ബുദ്ധിമുട്ടുള്ളതാണ്.
എന്നാൽ ഒരു കാര്യത്തിൽ ഈ രണ്ടു സൂപ്പർതാരങ്ങളെയും മറികടക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമുള്ള കിടിലൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോയെയും ലിയോ മെസ്സിയെയും മറികടന്നുകൊണ്ട് മുൻനിരയിലെത്തുവാനാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഈ സീസണിലെ പുതിയ വിദേശ താരമായ ഫെഡോർ സെർനിച് എന്ന യൂറോപ്യൻ താരത്തിനെ കൊണ്ട് കഴിഞ്ഞത്.
ഈ സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യയിൽ നിന്നും ട്രാൻസ്ഫർ മാർക്കറ്റിന്റെ വെബ്സൈറ്റിൽ ഏറ്റവും കൂടുതൽ പേർ തികഞ്ഞ പ്രൊഫൈലുള്ള താരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് താരവും മെസ്സിയും റൊണാൾഡോയും ഉൾപ്പെട്ടത്. ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ സമയത്ത് ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ട്രാൻസ്ഫർ മാർക്കറ്റിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ തിരഞ്ഞ പ്രൊഫൈലുകളിൽ ആറാം സ്ഥാനത്തെത് മുംബൈ സിറ്റിയുടെ താരമായിരുന്ന ഗ്രേഗ് സ്റ്റുവർട്ടാണ്.
Most Visited player profiles from India during winter transfer window 2023/24 [Transfermarkt India]
— Hari (@Harii33) February 14, 2024
1. Iago Falque
2. Fedor Černych – Kerala Blasters FC
3. Cristiano Ronaldo
4. Lionel Messi
5. Alex Schalk – ADO Den Haag
Unreal craze for #isl players #isl10 #IndianFootball pic.twitter.com/DHsZVJMtFm
ഈ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുള്ളത് ഡച്ച് ഫുട്ബോൾ താരമായ അലക്സ് ഷാക്കാണ്. ഈ ലിസ്റ്റിൽ നാലാമതുള്ളത് ഇന്റർമിയാമിയുടെ സൂപ്പർതാരമായ ലിയോ മെസ്സിയാണ്. ലിസ്റ്റിൽ മൂന്നാം സ്ഥാനത്തെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയാണ്. ഈ താരങ്ങളെയെല്ലാം മറികടന്നുകൊണ്ട് ലിസ്റ്റിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ യൂറോപ്യൻ താരമായ ഫെഡോർ സെർനിച്ചാണ്. ലിസ്റ്റിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത് ഈസ്റ്റ് ബംഗാൾ ട്രാൻസ്ഫർ റൂമർ ഉണ്ടായിരുന്ന സ്പാനിഷ് താരമായ ഇയാഗോ ഫാൽകെയാണ്.