മെസ്സിയും അർജന്റീനയും അടുത്ത മാസം ഇന്ത്യയിൽ വരുമോ? സാധ്യതകൾ തെളിഞ്ഞത് ഇങ്ങനെയാണ് |Argentina

ഫിഫ ലോകകപ്പിന്റെ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായി അർജന്റീന താരങ്ങൾ അപരാജിതരായ കുതിപ്പാണ് ദേശീയ ടീമിനോടൊപ്പം നടത്തുന്നത്. ഖത്തറിന്റെ മണ്ണിൽ വെച്ച് വിശ്വകിരീടം ഉയർത്തിയ അർജന്റീന ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന നാഷണൽ ടീം ആണെന്ന് കൂടി നിസംശയം പറയാനാവും. ഈ വർഷം വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും തങ്ങളുടെ കിരീടം നിലനിർത്തണമെന്ന് ആഗ്രഹമാണ് അർജന്റീനയുടേത്.

ഒരുപക്ഷേ സൂപ്പർതാരമായ ലിയോ മെസ്സിയുടെ അവസാനത്തെ കോപ്പ അമേരിക്ക ടൂർണമെന്റ്ആയ ഈ ടൂർണമെന്റ്ന് മുൻപായി അർജന്റീന നിരവധി ടീമുകളുമായി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ പ്ലാൻ ചെയ്തത് പ്രകാരം ചൈനയിൽ വേച്ച് മാർച്ച് മാസത്തിൽ നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ നിലവിലെ സാഹചര്യത്തിൽ നടന്നേക്കില്ല എന്ന അവസ്ഥയിൽ ആണുള്ളത്.

ലിയോ മെസ്സിയും ക്ലബ്ബായ ഇന്റർമിയാമിനും തമ്മിൽ ചൈനയിലേക്ക് കളിക്കാൻ പോയതിന് പിന്നാലെ ഉണ്ടായ പ്രശ്നങ്ങളാണ് മെസ്സിയെയും ടീമിനെയും ചൈനയിൽ വരുന്നതിൽ പ്രശ്നമാകുന്നത്. അതിനാൽ തന്നെ മാർച്ച് മാസത്തിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി പുതിയ വേദികൾ കണ്ടുപിടിക്കുന്നതിന്റെ തിരക്കിൽ കൂടിയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മാർച്ച് മാസത്തിൽ നടക്കുന്ന നൈജീരിയ, ഐവറി കോസ്റ്റ് എന്നീ ടീമുകൾക്കെതിരായ അർജന്റീനയുടെ സൗഹൃദം മത്സരം വാക്കാനുള്ള കരാറിൽ നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്.

നിലവിലെ ടീമിന്റെ മുന്നിലുള്ള പ്രശ്നങ്ങൾ വേദി ആയതിനാൽ പുതിയ വേദികൾ തിരയുന്ന അധികൃതർക്ക് മുന്നിൽ നാല് സാധ്യതകളാണുള്ളത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അമേരിക്ക, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നീ നാല് രാജ്യങ്ങളാണ് മുന്നിലുള്ളത്. ഈയാഴ്ച അവസാനത്തോടെ ഇതിന് തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലിയോ മെസ്സിയെയും ടീമിനെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണ് ആരാധകർ, പക്ഷെ അർജന്റീനയുടെ വേദി തിരഞ്ഞെടുക്കൽ തീരുമാനത്തിൽ ആർക് നറുക്ക് വീഴുമെന്ന് കണ്ടറിയണം.

Rate this post