“എനിക്ക് ഇവാനെ നന്നായി അറിയാം, അദ്ദേഹം ഒരു നല്ല പരിശീലകനും… ” : ബ്ലാസ്റ്റേഴ്സിനെതിരെ തിരിച്ചുവരാം എന്ന വിശ്വാസത്തിൽ ഗോവൻ പരിശീലകൻ മനോലോ മാർക്വേസ് |ISL 2023-24

എന്ത് വിലകൊടുത്തും തുടർച്ചയായ മൂന്നാം തോൽവി ഒഴിവാക്കണം എന്ന ലക്ഷ്യത്തോടെയാണ് എഫ്സി ഗോവ നാളെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനെത്തുന്നത്. ഈ സീസണിലെ ലീഗിലെ രണ്ടു തോൽവികളും കഴിഞ്ഞ രണ്ടു മത്സരങ്ങളിലാണ് ഗോവ നേരിട്ടത്.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട ഗോവ അതിനു മുൻപത്തെ മത്സരത്തിൽ മോഹൻ ബാഗിനോടും പരാജയം രുചിച്ചിരുന്നു. ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയ ധൗത്യവുമായാണ് ഗോവ ഇറങ്ങുന്നത്.നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് 12 മത്സരങ്ങളിലെ അപരാജിത പരമ്പര അവസാനിപ്പിച്ചതിന് ശേഷം ഗോവയുടെ കുതിപ്പ് അവസാനിച്ചു. എന്നാൽ നാളത്തെ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചുവരാം എന്ന വിസ്വാസത്തിലാണ് ഗോവൻ പരീശീലകൻ മനോലോ മാർക്വേസ്.

“ഞങ്ങൾ ഈ രണ്ട് തോൽവികളും മാറ്റാനും ഇപ്പോൾ ഗെയിമുകൾ ജയിക്കാനും ശ്രമിക്കുന്നു.ഇത് ഫുട്ബോളിൻ്റെ ഭാഗമാണ്. ഇത് ജയമോ സമനിലയോ തോൽവിയോ എന്തുമാകട്ടെ ” മത്സരത്തിന് മുമ്പുള്ള മാധ്യമ ആശയവിനിമയത്തിനിടെ മനോലോ പറഞ്ഞു.14 കളികളിൽ നിന്ന് 28 പോയിൻ്റുമായി ഗോവ ഇപ്പോൾ നാലാം സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്‌സ് ഒരു കളി കൂടുതൽ കളി കളിച്ചിട്ടുണ്ടെങ്കിലും 26 പോയിൻ്റുമായി ഇവാൻ വുകൊമാനോവിച്ചിൻ്റെ ടീം ഗോവയ്ക്ക് താഴെയാണ്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സും ഇറങ്ങുന്നത്.

“എനിക്ക് ഇവാനെ നന്നായി അറിയാം. അദ്ദേഹം ഒരു നല്ല പരിശീലകനും സുഹൃത്തുമാണ്. മൂന്ന് തോൽവികൾക്ക് ശേഷം അദ്ദേഹം കളിക്കാരെ കൂടുതൽ പ്രചോദിപ്പിച്ചാവും ഇറക്കുക. ശക്തമായ ഒരു കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.എന്നാൽ ഞങ്ങൾ എഫ്‌സി ഗോവയാണ് ഇത് തുല്യ ഗെയിമായിരിക്കും. ഈ കളിയിൽ ഞങ്ങൾ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” മനോലോ പറഞ്ഞു.

പരിക്കുമൂലം സീസണിൻ്റെ രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും പ്രധാന താരങ്ങളെ നഷ്ടമായി. സന്ദേശ് ജിംഗനും വിക്ടർ റോഡ്രിഗസും ഗോവയിൽ നിന്ന് പുറത്തായപ്പോൾ പ്ലേമേക്കറും ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ കേരളത്തിന് വലിയ നഷ്ടമാണ്.

Rate this post