ബ്രസീലിയൻ ഇതിഹാസം കക്കയെ മാരക ഫൗളിന് ശ്രമിച്ച് യൂട്യൂബ് താരം ഐശോ സ്പീഡ്

ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഖത്തറിൽ വച്ച് നടന്ന പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഫുട്ബോൾ ഇതിഹാസങ്ങളും പങ്കെടുത്ത ചാരിറ്റി മാച്ച് വളരെയധികം മനോഹരവും രസകരവുമായി അരങ്ങേറി. ലോക ഫുട്ബോളിലെ പേരുകേട്ട സൂപ്പർ താരങ്ങളും പ്രമുഖ യൂട്യൂബർമാരും ചേർന്ന് കളിച്ച ചാരിറ്റി മാച്ചാണ് നിലവിൽ സോഷ്യൽ മീഡിയയിലും ഫുട്ബോൾ ലോകത്തും ചർച്ച വിഷയം.

കഴിഞ്ഞ ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ് ഇറങ്ങിയ ഖത്തറിൽ വച്ച് നടന്ന ‘ചാരിറ്റി ഫോർ ഹോപ്പ്’ മത്സരത്തിനു വേണ്ടി കളിക്കാൻ എത്തിയത് ഫുട്ബോൾ ഇതിഹാസങ്ങളും ബ്രസീലിയൻ സൂപ്പർ താരങ്ങളായ റിക്കാർഡോ കക്ക, റോബർട്ടോ കാർലോസ് തുടങ്ങിയവരാണ്. ഫിഫ വേൾഡ് കപ്പ് സ്വന്തമാക്കിയ സ്പെയിനിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ഡേവിഡ് വിയ്യയും ചെൽസി ഇതിഹാസം ദ്രോഗ്ബയും ഉൾപ്പെടെയുള്ള താരങ്ങളാണ് ഈ മാച്ചിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്.

ചെൽസിക്കും റയൽ മാഡ്രിഡിനു വേണ്ടിയും പന്ത് തട്ടിയ ബെൽജിയം താരം ഈഡൻ ഹസാർഡും ഡേവിഡ് വിയ്യയും എന്നിവർ ടീം ചങ്ക്‌സിനു വേണ്ടിയാണു മത്സരത്തിൽ പന്ത് തട്ടിയത്, കൂടാതെ ക്രിസ്ത്യാനോ റൊണാൾഡോയുടെ വലിയ ആരാധകൻ കൂടിയായ പ്രമുഖ യൂട്യൂബർ ഐ ഷോ സ്പീഡ് വേണ്ടിയാണ് പന്ത് തട്ടിയത്. എതിർനിരയിൽ കക്ക, ദ്രോഗ്ബ തുടങ്ങിയ താരങ്ങളും യൂട്യൂബർമാരുമാണ് അണിനിരന്നത്.

മത്സരത്തിൽ ഹസാർഡ്, ഡേവിഡ് വിയ്യ, ദ്രോഗ്ബ എന്നിവർ നിരവധി ഗോളുകൾ അടിച്ചുകൂട്ടി. തുല്യശക്തികളായി പോരാടിയ മത്സരത്തിനൊടുവിൽ അഞ്ചിനെതിരെ ഏഴു ഗോളുകൾക്ക് ടീം ചങ്ക്‌സ് വിജയം നേടി. ഹസാർഡ്, ഡേവിഡ് വിയ്യ എന്നിവരാണ് വിജയത്തിൽ നിർണായ പങ്കുവഹിച്ച താരങ്ങൾ, മറുഭാഗത് ദ്രോഗ്ബ നിരവധി ഗോളുകൾ നേടി ടീമിനെ വിജയിപ്പിക്കാൻ ശ്രമിപ്പിച്ചെങ്കിലും സാധ്യമായില്ല.

മത്സരത്തിൽ ഈഡൻ ഹസാർഡ് ഒരുക്കികൊടുത്ത നിരവധി മികച്ച ചാൻസുകൾ നഷ്ടപ്പെടുത്തിയ ഐ ഷോ സ്പീഡിന് ഗോളുകൾ നേടാനായില്ല, അതേസമയം ബ്രസീലിനെ ഇതിഹാസമായ റിക്കാർഡോ കക്കയെ പിന്നിൽ നിന്നും ഫൗൾ ചെയ്തതിന് സ്പീഡ് യെല്ലോ കാർഡ് വാങ്ങി. പ്രമുഖ ഫുട്ബോൾ ഇതിഹാസങ്ങളെ കൂടാതെ ഫുട്ബോൾ ലോകത്തെ പരിചിതരായ പരിശീലകന്മാരായ ആഴ്‌സൻ വെങ്ങർ, അന്റോണിയോ കോന്റെ എനിവരും പരിശീലകന്മാരായി എത്തിയിരുന്നു, ആഴ്‌സൻ വെങ്ങറിന്റെ ടീമാണ് വിജയിച്ചത്.

Rate this post