സൂപ്പർ താരത്തിനു പകരം ഹൈദരാബാദ് താരത്തിനെ സൈൻ ചെയ്യാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികൾ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷമുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഐഎസ്എൽ ടീമുകൾ നിരവധി താരങ്ങളെ സ്വന്തമാക്കുവാനും തങ്ങളുടെ ടീമിൽ നിന്നും വിറ്റഴിക്കുകയും ചെയ്യും. ഏകദേശം സമ്മർ ട്രാൻസ്ഫർ വിൻഡോയിലേക്ക് കടക്കാൻ കുറച്ചു മാസങ്ങൾ മാത്രം മുന്നിൽ നിൽക്കവേ ഇപ്പോൾ തന്നെ ഓരോ ടീമുകളും ട്രാൻസ്ഫർ നീക്കങ്ങളും തങ്ങളുടെ ലക്ഷ്യങ്ങളും പ്ലാൻ ചെയ്യുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ചിടത്തോളം പരിക്കുകൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ സീസൺ.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും നിരവധി താരങ്ങൾക്കാണ് പരിക്കുകൾ ബാധിച്ച് പുറത്തിരിക്കേണ്ടി വന്നത്. മലയാളി താരമായ സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള താരങ്ങൾക്ക് സീസൺ മുഴുവൻ നഷ്ടമായതും പരിക്കു കാരണം തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സീസണിലെ നമ്പർവൺ ഗോൾകീപ്പറായ സച്ചിൻ സുരേഷിന്റെ പരിക്ക് ക്ലബ്ബിനും ആരാധകർക്കും നിരാശ നൽകുന്നതാണ്. നിലവിൽ സച്ചിൻ സുരേഷിനു പകരം ബ്ലാസ്റ്റേഴ്സ് വല കാകുന്നത് കരൺജിത് സിങ്ങാണ്.

നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഈ സീസണിലേക്ക് വേണ്ടി സച്ചിൻ സുരേഷിന് പകരം ഗോൾകീപ്പർക്ക് വേണ്ടി തിരചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഹൈദരാബാദ് എഫ്സിയുടെ 24 വയസ്സുകാരനായ ഗോൾ കീപ്പർ ഗുർമീത് സിങ്ങിനെ സ്വന്തമാക്കാൻ ഓഫർ നൽകിയിട്ടുണ്ട്. ചെറിയ കാലത്തേക്കുള്ള ഓഫറാണ് കേരള ബ്ലാസ്റ്റേഴ്സ് നൽകിയതെങ്കിലും ഹരിയാന സ്വദേശിയായ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനെ കൂടാതെ മൂന്ന് ഐഎസ്എൽ ടീമുകൾ കൂടി രംഗത്തുണ്ടെന്നത് ഈ ഹൈദരാബാദ് താരത്തിനു വേണ്ടിയുള്ള ട്രാൻസ്ഫർ പോരാട്ടം ശക്തമാക്കുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ജംഷഡ്പൂര് എഫ്സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, പഞ്ചാബ് എഫ്സി ഇനി നാല് ടീമുകളാണ് ഗുർമീത് സിങ്ങിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്. ഇതിൽ ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പൂര് ടീമുകൾ ചെറിയ കാലത്തേക്കുള്ള ഓഫറാണ് താരത്തിന് മുന്നിൽ നൽകിയിട്ടുള്ളത്. അതേസമയം പഞ്ചാബ് എഫ്സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എന്ന ടീമുകൾ ദീർഘകാലത്തേക്കുള്ള കരാർ ഓഫറാണ് ഹൈദരാബാദ് താരത്തിന് മുന്നിൽ നൽകിയിട്ടുള്ളത്.

4/5 - (1 vote)