2 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചുവരവുമായി റയൽ മാഡ്രിഡ് : അവസാന മിനുട്ടിലെ ഗോളിൽ ലിവർപൂൾ : ചെൽസിക്ക് സമനില : ടോട്ടൻഹാമിന് ജയം
ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് സമനില സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതവുമാണ് നേടിയത്. വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിൻറെ രണ്ടു ഗോളുകളും നേടിയത്. ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിന്റെ വിജയ ഗോൾ നേടിയെങ്കിലും ഫൈനൽ വിസിൽ മുഴക്കിയതിനാൽ റഫറി ഗോൾ അനുവദിച്ചു കൊടുത്തില്ല.
ഇത് വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ബെല്ലിംഗ്ഹാമിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. മത്സരത്തിന്റെ 27-ാം മിനിറ്റിൽ ഹ്യൂഗോ ഡ്യുറോ ഹെഡ്ഡറിലൂടെ വലൻസിയക്ക് ലീഡ് നൽകി.മാഡ്രിഡ് ഡിഫൻഡർ ഡാനി കാർവാജലിൻ്റെ പിഴവ് മുതലെടുത്ത് റോമൻ യാരെംചുക് 30 ആം മിനുട്ടിൽ വലൻസിയയുടെ ലീഡ് ഉയർത്തി.ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ വിനീഷ്യസ് റയലിനായി ഒരു ഗോൾ മടക്കി. റോഡ്രിഗോയുടെ അസ്സിസ്റ്റിൽ നിന്നായിരുന്നു ബ്രസീലിയൻ ഗോൾ നേടിയത്.76-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ വിനീഷ്യസ് സമനില സമനില ഗോൾ നേടുകയും ചെയ്തു.
Real Madrid have been ROBBED!
— TC (@totalcristiano) March 2, 2024
This video shows a GENUINE SCANDAL!pic.twitter.com/JrGsUBX9cR
സ്റ്റോപ്പേജ് ടൈമിൽ തങ്ങൾക്ക് പെനാൽറ്റി ലഭിച്ചെന്ന് വലൻസിയ കരുതി, എന്നാൽ ഡ്യൂറോയിൽ റയൽ ഡിഫൻഡർ ഫ്രാൻ ഗാർസിയ ഫൗൾ ചെയ്തിട്ടില്ലെന്ന് VAR അവലോകനത്തിൽ കാണിച്ചതിന് ശേഷം റഫറി തീരുമാനം മാറ്റി. 27 മത്സരങ്ങളിൽ നിന്നും 66 പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 59 പോയിന്റുമായി ജിറോണ രണ്ടാം സ്ഥാനത്തും 7 പോയിൻ്റുള്ള ബാഴ്സലോണ മൂന്നാമതാണ്.
Liverpool extend their lead at the top ⬆ pic.twitter.com/rtncBq4gdH
— Premier League (@premierleague) March 2, 2024
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഡാര്വിൻ നൂനസ് നേടിയ ഏക ഗോളിൽ പരാജയപ്പെടുത്തി ലിവർപൂൾ.ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി ഉയര്‍ത്താനും ലിവര്‍പൂളിനായി. നിലവില്‍ 63 പോയിന്റോടെയാണ് യര്‍ഗൻ ക്ലോപ്പും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മത്സരം അവസാനിക്കാൻ സെക്കൻഡുകള്‍ മാത്രം ബാക്കി ഉള്ളപ്പോഴായിരുന്നു ലിവര്‍പൂളിനായി ഡാര്വിൻ നൂനസ് വിജയഗോള്‍ നേടിയത്. 99-ാം മിനിറ്റില്‍ മാക് അലിസ്റ്റര്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ നൂനസ് ഹെഡറിലൂടെ മറിച്ച് നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വലയിലേക്ക് എത്തിക്കുകയായിരുന്നു
Chelsea drops points at Brentford after Wissa’s wonder goal ⚖️ pic.twitter.com/unubbqrzWD
— 433 (@433) March 2, 2024
ബ്രെൻ്റ്ഫോർഡ് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ഡിഫൻഡർ ആക്സൽ ഡിസാസി 83-ാം മിനിറ്റിൽ നേടിയ ഗോളിൽ ബ്രെൻ്റ്ഫോർഡിനെതിരെ ഒരു പോയിന്റ് നേടി ചെൽസി.മാലോ ഗസ്റ്റോയുടെ ഇഞ്ച് പെർഫെക്റ്റ് ക്രോസിൽ നിന്ന് 35-ാം മിനിറ്റിൽ നിക്കോളാസ് ജാക്സൻ്റെ ക്ലിനിക്കൽ ഹെഡറിലൂടെ ചെൽസി ലീഡ് നേടിയെങ്കിലും 50-ാം മിനിറ്റിൽ മാഡ്സ് റോയേഴ്സ്ലെവ് നേടിയ ഗോളിൽ ബ്രെൻ്റ്ഫോർഡ് സമനില പിടിച്ചു.69-ാം മിനിറ്റിൽ അക്രോബാറ്റിക് സിസ്സർ കിക്കിലൂടെ നേടിയ ഗോളിലൂടെ യോനെ വിസ്സ ബ്രെൻ്റ്ഫോർഡിനെ മുന്നിലെത്തിച്ചു.83-ാം മിനിറ്റിൽ ഡിസാസി നേടിയ ഗോൾ ചെൽസിക്ക് സമനില നേടിക്കൊടുത്തു. 26 മത്സരങ്ങളിൽ നിന്നും 36 പോയിന്റ് നേടി ചെൽസി 11 ആം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി. ടോട്ടൻഹാം ഹോട്സ്പറിനായി ടിമോ വെർണർ ആദ്യ ഗോൾ നേടി .59 ആം മിനുട്ടിൽ എബെറെച്ചി ഈസിൻ്റെ ഫ്രീക്ക് കിക്ക് ഗോളിൽ ക്രിസ്റ്റൽ പാലസ് ലീഡ് നേടി.77-ാം മിനിറ്റിൽ വെർണർ ടോട്ടൻഹാമിന്റെ സമനില ഗോൾ നേടി. 80 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേറോ ടോട്ടൻഹാമിന്റെ രണ്ടാം ഗോൾ നേടി.88 ആം മിനുട്ടിൽ ക്യാപ്റ്റൻ സൺ ഹ്യൂങ്-മിൻ മൂന്നാം ഗോൾ നേടി.26 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാം.