2014 ബ്രസീൽ ലോകകപ്പ് നേടുമെന്ന് മെസ്സിയുടെ വാക്ക് നടന്നില്ല, മെസ്സി നൽകിയ തെളിവുമായി ആരാധകൻ
ഖത്തറിൽ വെച്ച് 2022ൽ നടന്ന ഫിഫ വേൾഡ് കപ്പ് കിരീടം ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി നയിക്കുന്ന അർജന്റീനയാണ് സ്വന്തമാക്കിയത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ വളരെയധികം ശക്തരായ എംബാപ്പേയുടെ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നു കൊണ്ടാണ് ലിയോ മെസ്സി താൻ അത്രയും ആഗ്രഹിച്ച വിശ്വകിരീടം ലിഫ്റ്റ് ചെയ്യുന്നത്.
ഒടുവിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി ഫിഫ വേൾഡ് കപ്പ് ലിയോ മെസ്സി ഉയർത്തിയപ്പോൾ ഒരുപാട് വർഷങ്ങൾക്കുശേഷം അർജന്റീന ആരാധകരും സന്തോഷവാൻമാരായി. എന്നാൽ വർഷങ്ങൾക്കു മുമ്പ് 2014ൽ തങ്ങൾ കൈവിട്ടുപോയ ഫിഫ വേൾഡ് കപ്പ് ട്രോഫി മെസ്സിക്ക് എന്നും വേദന സമ്മാനിക്കുന്നതാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
In 2014, before going to the World Cup, Leo Messi has signed a World Cup card for his fan.
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 16, 2024
Leo wrote on it: "I promise to bring it." 🏆 pic.twitter.com/0bfE5SNpwn
ഫൈനൽ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ജർമൻ താരമായ മരിയോ ഗോട്സെ നേടുന്ന ഏകഗോളിലാണ് അർജന്റീന പരാജയപ്പെടുന്നത്. അന്ന് ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ലഭിച്ച ലിയോ മെസ്സി ടൂർണമെന്റ്ന് മുൻപായി കിരീടം തങ്ങൾ നേടുമെന്ന് ആരാധന നൽകിയ ഉറപ്പാണ് നിലവിൽ ശ്രദ്ധ നേടുന്നത്. ബ്രസീലിൽ വെച്ച് നടന്ന ലോകകപ്പിന് പോകുന്നതിനു മുൻപായാണ് ഈ സംഭവം അരങ്ങേറുന്നത്.
ഫിഫ വേൾഡ് കപ്പിന്റെ ചിത്രവുമായി എത്തിയ ആരാധകന് സൈൻ നൽകിയ ലിയോ മെസ്സി സൈൻ ചെയ്യുന്നതിനൊപ്പം ഒരു വാക്ക് കൂടി എഴുതിച്ചേർത്തു. ‘ഈ കിരീടം ഇവിടേക്ക് കൊണ്ടുവരുമെന്ന് ഞാൻ വാക്ക് തരുന്നു ‘ എന്നാണ് ലിയോ മെസ്സി എഴുതിയത്. എന്നാൽ അന്ന് ഫൈനലിൽ കാലിടറി പോയ ലിയോ മെസ്സിക്ക് വാക്ക് പാലിക്കാൻ ആയില്ലെങ്കിലും എട്ടുവർഷങ്ങൾക്ക് ശേഷം ഖത്തറിൽ വച്ച് ലിയോ മെസ്സി ഫിഫ ലോകകപ്പ് സ്വന്തമാക്കി.