അർജന്റീനക്കൊപ്പം ലിയോ മെസ്സി സൗഹൃദം കളിക്കുമോ? പരിക്ക് വില്ലനാവുന്നു.. | Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയമിക്കൊപ്പം തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ലിയോ മെസ്സി ഇല്ലാതെയാണ് ഇന്റർമിയാമി ടീം കഴിഞ്ഞദിവസം മത്സരത്തിന് ഇറങ്ങിയത്. വാഷിംഗ്ടണിൽ വച്ച് നടന്ന ഡി സി യുണൈറ്റഡിനെതീരായ മത്സരത്തിൽ സൂപ്പർതാരമായ ലൂയിസ് സുവാരസ് നേടുന്ന ഇരട്ടഗോലുകളിലും ഇന്റർമിയമി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു കയറി.

നാഷ്വില്ലേക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് പരിക്ക് ബാധിച്ച ലിയോ മെസ്സി നിലവിൽ പരീക്കിൽ നിന്നും മോചിതൻ ആവാനുള്ള ശ്രമത്തിലാണ്. വരുംദിവസങ്ങളിൽ നടക്കുന്ന അർജന്റീനയുടെ സൗഹൃദം മത്സരങ്ങൾക്ക് വേണ്ടിയുള്ള അർജന്റീന ദേശീയ ടീം ക്യാമ്പിൽ ജോയിൻ ചെയ്യാൻ ലിയോ മെസ്സിക്ക് ആഗ്രഹമുണ്ടെങ്കിലും പരിക്ക് ഈ അവസരങ്ങളെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റിനിർത്തുകയാണ്.

നിലവിൽ ഉറപ്പുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഇന്റർനാഷണൽ ബ്രെക്കിന്റെ അവധിയിൽ തനിക്ക് ഇടയ്ക്കിടെ വരുന്ന ഹാംസ്ട്രിങ് ഇഞ്ചുറി പൂർണമായും ഒഴിവാക്കുക എന്നതാണ് ലിയോ മെസ്സിയുടെ ലക്ഷ്യം. അതിനാൽ തന്നെ ഈ മസിൽ ഇഞ്ചുറി കാരണം സൂപ്പർ താരത്തിനു അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്ക് കളിക്കാൻ കഴിയില്ല

എൽ സാൽവഡോർ, കോസ്റ്ററിക എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീനയുടെ മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങൾ അമേരിക്കയിൽ വെച്ച് അരങ്ങേറുന്നത്. പരിക്കിൽ നിന്നും മോചിതനാവാനുള്ള ട്രീറ്റ്മെന്റിലാണ് നിലവിൽ ലിയോ മെസ്സി. മെസി ഇല്ലാതെയുള്ള ടീമിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു. ഈ മാസം 23 നാണ് എല്‍ സാല്‍വദോറിനെതിരായ പോരാട്ടം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് പോരാട്ടം. 27 നാണ് കോസ്റ്റ റിക്കയ്ക്കെതിരായ പോരാട്ടം. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് മത്സരം.

Rate this post