‘ലാമിൻ യമാൽ മാസ്റ്റർക്ലാസ്’: ബ്രസീലിയൻ ഡിഫൻഡർമാരെ വട്ടംകറക്കിയ 16 കാരന്റെ മാസ്മരിക പ്രകടനം | Lamine Yamal
ബ്രസീലും സ്പെയിനും തമ്മിൽ സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരം എഫ്സി ബാഴ്സലോണയും റയൽ മാഡ്രിഡിൻ്റെ ഭാവി താരങ്ങളും തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു.ബാഴ്സയുടെ യുവതാരം ലാമിൻ യമലിന് കരുത്തരായ ബ്രസീലുകാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞു.
മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാമിൻ യമാൽ മൂന്ന് കളിക്കാരെ മറികടന്ന് ടീമിന് പെനാൽറ്റി നേടിക്കൊടുത്തു. മിഡ്ഫീൽഡർ റോഡ്രി അത് ഗോളാക്കി മാറ്റി സ്പെയിനിന് ലീഡ് നേടിക്കൊടുത്തു. പിന്നാലെ ഡാനിയൽ ഓൾമോ സ്പെയിനിന്റെ രണ്ടാം ഗോൾ നേടിയപ്പോൾ ലാമിൻ യമാൽ തന്റെ മത്സരത്തിലെ ആദ്യ അസ്സിസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൗമാര താരം നേരത്തെ സ്പെയിനിനായി രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
Just imagined Endrick doing what Lamine Yamal did here and burst out laughing. pic.twitter.com/SHMFO0FWeX
— Tickle (@heistickle) March 26, 2024
ബ്രസീലിൻ്റെ ടീമിനെ അതിവേഗം മറികടന്ന് ലാമിൻ യമാൽ ഒരിക്കൽ കൂടി തൻ്റെ മിന്നുന്ന കഴിവുകൾ കാണിച്ചു. ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ഒരുക്കിയെടുക്കുകയും ചെയ്തു.താരത്തെ പിടിച്ചു കെട്ടാൻ കഴിയാതെ ബ്രസീലിയൻ പ്രതിരോധം വിയർക്കുന്ന കാഴ്ച കാണാനും സാധിച്ചു.ബ്രസീലിയൻ പ്രതിരോധത്തിനെതിരെ ഒൻപത് തവണ ഡ്രിബിൾ അറ്റംപ്റ്റ് ചെയ്ത താരം അതിൽ ആറു തവണയും വിജയം കണ്ടു,രണ്ടു കീ പാസുകളും ഒരു വമ്പൻ അവസരവും താരം ഉണ്ടാക്കിയെടുത്തു.
Jogada de extrema inteligência do Yamal. https://t.co/2KNQBbAQ22 pic.twitter.com/EyNnX7S9HR
— Dan , o maluco 🤓 (@udanzin7) March 26, 2024
സ്പെയിനിന്റെയും ബ്രസീലിന്റെയും താരങ്ങളിൽ ഏറ്റവുമധികം റേറ്റിങ് ലഭിച്ച കളിക്കാരിലൊരാൾ യമാൽ ആയിരുന്നു. യമാലിനെ പിൻവലിച്ചപ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ബെർണാബുവിലെ കാണികൾ അഭിനന്ദിച്ചത്. ഈ സീസണിൽ ബാഴ്സലോണയ്ക്ക് വേണ്ടിയും താരം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാൻ പോലും അദ്ദേഹം തൻ്റെ ടീമിനെ സഹായിച്ചു. മത്സരശേഷം യമലിന്റെ പ്രകടനത്തെ സ്പാനിഷ് പരിശീലകൻ ഡി ലാ ഫ്യൂണ്ടെ പ്രശംസിക്കുകയും ചെയ്തു.
Lamine Yamal vs Brazil – Masterclass
— Jan (@FutbolJan10) March 26, 2024
Standing Ovation for the 16 year old 💎 pic.twitter.com/v3iBCVcz6y