ഹാട്രിക്കുമായി കോൾ പാൽമർ, സ്റ്റോപ്പേജ് ടൈമിലെ രണ്ടു ഗോളുകളിൽ യുണൈറ്റഡിനെ വീഴ്ത്തി ചെൽസി : തകർപ്പൻ ജയവുമായി ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന മിനുട്ട് വരെ ആവേശം അലതല്ലിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി. യുവ താരം കോൾ പാമറിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ ജയമാണ് ചെൽസി നേടിയത്. ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ നേടിയാണ് കോൾ പാമർ ചെൽസിയെ വിജയത്തിലെത്തിച്ചത്.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരം ഇന്ജുറ്റി ടൈമിലേക്ക് കടക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 ന് മുന്നിലായിരുന്നു. അവിടെ നിന്നായിരുന്നു ചെൽസിയുടെ അവിശ്വസനീയമായ തിരിച്ചുവരവ്.20 മിനിറ്റിനുള്ളിൽ ക്യാപ്റ്റൻ കോനർ ഗല്ലഗറിൻ്റെ സ്ട്രൈക്കിലൂടെയും പാമർ പെനാൽറ്റിയിലൂടെയും ചെൽസി 2-0ന് മുന്നിലെത്തി. അലെജാൻഡ്രോ ഗാർനാച്ചോ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളിലൂടെയാണ് ചെൽസി തിരിച്ചടിച്ചത്.മത്സരത്തിന്റെ നാലാം മിനിറ്റിൽ കോനോർ ഗല്ലഗെറിന്റെ ഗോളിൽ ചെൽസി മുന്നിലെത്തി. 19-ാം മിനിറ്റിൽ കോൾ പാൽമറിന്റെ ഗോൾ ചെൽസിയുടെ ലീഡ് ഉയർത്തി.
Cole's second penalty of the evening dispatched with effortless ease. 🔥#CFC | #CheMun pic.twitter.com/EOIfcaUFkL
— Chelsea FC (@ChelseaFC) April 5, 2024
എന്നാൽ 34-ാം മിനിറ്റിൽ ചെല്‍സിയുടെ മധ്യനിര താരം കൈസെദോയുടെ പിഴവ് മുതലെടുത്തുകൊണ്ട് ഗര്‍നാച്ചോ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഒരു ഗോൾ മടക്കി.
39-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിനായി സമനില ഗോള്‍ കണ്ടത്തി.ഡലോട്ടിന്റെ ക്രോസ് ബ്രൂണോ തലകൊണ്ട് മറിച്ച് ചെല്‍സി ഗോള്‍ വലയില്‍ എത്തിക്കുകയായിരുന്നു. 68-ാം മിനിറ്റില്‍ ഗര്‍നാച്ചോയുടെ രണ്ടാം ഗോളിലൂടെ യുണൈറ്റഡ് ലീഡ് നേടി.വലത് വിങ്ങില്‍ നിന്നും ആന്റണി നല്കിയ ലോഫ്റ്റഡ് പാസ് സമയോജിതമായ നീക്കത്തിലൂടെ ഹെഡ് ചെയ്താണ് ഗര്‍നാച്ചോ ചെല്‍സി വലയില്‍ എത്തിച്ചത്.
Conor's goal that got us going! 💪#CFC | #CheMun pic.twitter.com/vR3G6uDBTy
— Chelsea FC (@ChelseaFC) April 5, 2024
97-ാം മിനിറ്റില്‍ യുണൈറ്റഡ് ബോക്സിനുള്ളില്‍ മഡ്യൂക്കെ ഫൗള്‍ ചെയ്തതിന് ചെൽസിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത പാമർ പിച്വു കൂടാതെ ലക്ഷ്യം കണ്ടു.101-ാം മിനിറ്റില്‍ പാല്മെറിന്റെ ഷോട്ട് ഡിഫ്ലെക്റ്റഡായി യുണൈറ്റഡ് വലയിലേക്ക് കയറിയതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെല്‍സിക്ക് 4-3ന്റെ ആവേശകരമായ ജയം സ്വന്തമാക്കി.ജയത്തോടെ, 43 പോയിന്റുമായി ലീഗ് ടേബിളില്‍ 10-ാം സ്ഥാനത്തേക്ക് എത്താൻ ചെല്‍സിക്കായി. 48 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്ത് തുടരുകയാണ്.
A simply breathtaking end to a football match. #CFC | #CheMun pic.twitter.com/DNQz2bmG93
— Chelsea FC (@ChelseaFC) April 4, 2024
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ വീണ്ടും ഒന്നാമതെത്തി ലിവർപൂൾ. ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ വിജയം നേടിയത്.ഡാർവിൻ നൂനെസ് (17′)അലക്സിസ് മാക് അലിസ്റ്റർ (76′)കോഡി ഗാക്പോ (90′) എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകൾ നേടിയത്.ഷെഫീൽഡ് യുണൈറ്റഡിനായി ആകെ സ്കോർ ചെയ്തത് കോനോർ ബ്രാഡ്ലിയുടെ സെൽഫ് ഗോളാണ്.മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് ഡാർവിൻ ന്യൂനസിന്റെ ഗോൾ പിറന്നത്.
What a hit from Alexis 🤯 pic.twitter.com/MHaxDN4Elt
— Liverpool FC (@LFC) April 4, 2024
58-ാം കോനോർ ബ്രാഡ്ലിയുടെ സെൽഫ് ഗോൾ വന്നതോടെ മത്സരം സമനിലയായി.76-ാം മിനിറ്റിൽ അലക്സെസ് മാക് അലിസ്റ്റർ കരുത്താർന്ന ഒരു ഷോട്ടിലൂടെ ഗോൾ ലിവർപൂളിനെ മുന്നിലെത്തിച്ചു. 90-ാം മിനിറ്റിൽ കോഡി ഗാക്പോയും വല ചലിപ്പിച്ചതോടെ ലിവർപൂൾ ജയം സ്വന്തമാക്കി.ലിവർപൂളിന് 30 കളികളിൽ നിന്ന് 70 പോയിൻ്റുണ്ട്, ആഴ്സണലിനേക്കാൾ രണ്ട് മുന്നിലും ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മൂന്ന് പോയിൻ്റും കൂടുതലാണ്.
Persistence pays off for Darwin 👏 pic.twitter.com/kPXZI4Oulp
— Liverpool FC (@LFC) April 4, 2024