‘ഒരു പ്ലെ ഓഫ് സ്പോട്ടിനായി മത്സരിച്ച് 6 ടീമുകൾ’ : അവസാന ബർത്തിനായി കടുത്ത പോരാട്ടം | ISL 2023-24

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2023-24 സീസൺ ലീഗ് ഘട്ടത്തിൻ്റെ അവസാനത്തോട് അടുക്കുകയാണ്. ആറ് പ്ലേഓഫ് സ്ഥാനങ്ങളിൽ അഞ്ചെണ്ണം ഉറപ്പിച്ചു, അവസാന പ്ലേഓഫ് ബർത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്.മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്നിവർ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു.

ഐഎസ്എല്ലിൻ്റെ അടുത്ത ഘട്ടത്തിൽ അവരോടൊപ്പം ചേരാനായുള്ള ഒരു അവസരത്തിനായി നിവധി ടീമുകളാണ് മത്സരിക്കുന്നത്.പോയിൻ്റ് വ്യത്യാസവും ശേഷിക്കുന്ന മത്സരങ്ങളും കണക്കിലെടുക്കുമ്പോൾ, ഹൈദരാബാദ് എഫ്‌സി ഒഴികെ ബാക്കിയുള്ള ഏതൊരു ടീമിനും ഇപ്പോഴും പ്ലേ ഓഫിലെത്താനാകും.20 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റുമായി ബെംഗളൂരു എഫ്‌സി ആറാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ ശേഷിക്കുന്നതിനാൽ, രണ്ടും ജയിക്കാൻ നീലപ്പട ശ്രമിക്കും.ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കും മോഹൻ ബഗാനുമെതിരെയാണ് ബെംഗളൂരു എഫ്‌സി കളിക്കുക.

ഈ രണ്ടു മത്സരങ്ങളിലെ ഫലം അവരുടെ പ്ലെ ഓഫ് തീരുമാനിക്കും. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാൾ 21 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.അവർക്കും രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്. ബെംഗളുരു എഫ്‌സി പോയിന്റ് നഷ്ടപെടുത്തിയാൽ മാത്രമേ ഈസ്റ്റ് ബംഗാളിന് പ്ലെ ഓഫ് പ്രതീക്ഷയുള്ളു. ബെംഗളൂരു പഞ്ചാബ് എന്നിവർക്കെതിരെയാണ് ഈസ്റ്റ് ബംഗാളിന് കളിക്കാനുള്ളത്.

ലീഗ് ടേബിളിൽ 20 മത്സരങ്ങളിൽ നിന്ന് 21 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ് ജംഷഡ്പൂർ എഫ്‌സി. അവർക്കും രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്. ഒന്പതാം സ്ഥനത്തുള്ള പഞ്ചാബിന് 20 മത്സരങ്ങളിൽ നിന്നും 21 പോയിന്റാണുള്ളത്. പത്താം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ് സിക്ക് 19 മത്സരങ്ങളിൽ നിന്നും 21 പോയിന്റും അത്രയും മത്സരങ്ങളിൽ നിന്നും നോർത്ത് ഈസ്റ്റിനു 20 പോയിന്റും ഉണ്ട്.

5/5 - (1 vote)