ഡിമിട്രിയോസ് ഡയമൻ്റകോസിനെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവും , വമ്പൻ ഓഫറുമായി ഐഎസ്എൽ വമ്പന്മാർ | Kerala Blasters
പുതിയ കരാറിനെ കുറിച്ചുള്ള ചർച്ചകൾ വഴിമുട്ടിയതിനാൽ ഗ്രീക്ക് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുമായി ഗ്രീക്ക് സെൻ്റർ ഫോർവേഡിൻ്റെ നിലവിലെ കരാർ സീസൺ അവസാനത്തോടെ അവസാനിക്കും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് കൊടുത്ത ഓഫർ സ്വീകരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
കൊച്ചിയിൽ രണ്ട് മികച്ച സീസണുകൾ കളിച്ച ഡയമൻ്റകോസ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ തയ്യാറാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് കൊടുത്ത ഓഫർ ഈ സീസണിൽ ലീഗിൻ്റെ മുൻനിര സ്കോറർ എന്ന നിലയിൽ (13 ഗോളുകൾ) അദ്ദേഹത്തിന് പര്യാപ്തമല്ല.ഒരു കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ നിശ്ചലാവസ്ഥയിലാണ്. ഗ്രീക്ക് താരം മാസങ്ങൾക്ക് മുമ്പ് അവരുടെ ആവശ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ അത് അംഗീകരിക്കാം ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. ക്ലബ്ബിന്റെ ഓഫറിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ദിമി.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ നിർദ്ദേശം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഡയമൻ്റകോസ് കരാർ നീട്ടാൻ ഒരു സാധ്യതയുമില്ല. ഈ അവസരം മുതലെടുത്ത് താരത്തെ സ്വന്തമാക്കാൻ കാത്തു നിൽക്കുകയാണ് മറ്റു ക്ലബ്ബുകൾ. റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി എഫ്സിയാണ് ദിമിയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ബ്ലാസ്റ്റേഴ്സ് നൽകിയതിനേക്കാൾ മികച്ച ഓഫർ ദിമിക്ക് നൽകാനാണ് മുംബൈ സിറ്റി ഒരുങ്ങുന്നത്.ബ്ലാസ്റ്റേഴ്സിൽ നിന്നും മുംബൈ സിറ്റി സ്വന്തമാക്കിയ സ്ട്രൈക്കറായ ജോർജ് പെരേര ഡയസ് ഈ സീസണോടെ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം അർജന്റീന താരം എഫ്സി ഗോവയിലേക്ക് ചേക്കേറും. അതിനു പകരക്കാരനായി ഐഎസ്എല്ലിൽ കഴിവ് തെളിയിച്ച ഒരു സ്ട്രൈക്കറെ തന്നെ സ്വന്തമാക്കുകയെന്നതാണ് മുംബൈ സിറ്റി ലക്ഷ്യം വെക്കുന്നത്.
🥇💣 Mumbai City Fc are the front runners to sign Dimitrios Diamantakos ✅
— KERALA BLASTER FC💛💜💚 (@SUSHANT66366812) April 11, 2024
Via – @AsianetNewsML
ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന മുംബൈ മികച്ച ഓഫറുമായി ദിമിയെ സമീപിക്കുമ്പോൾ അദ്ദേഹം അത് നിരസിക്കാനുള്ള സാധ്യത കുറവാണ്. ചുരുക്കത്തിൽ ദിമി ബ്ലാസ്റ്റേഴ്സ് വിടാനുള്ള ഒരു ഫൈനൽ ഡിസിഷൻ എടുത്തു കഴിഞ്ഞാൽ അദ്ദേഹത്തെ മുംബൈ സിറ്റിയിൽ കാണാനുള്ള സാധ്യതയാണ് ഇവിടെയുള്ളത്. ശരിയായ ഓഫറിനായി ക്ഷമയോടെ കാത്തിരിക്കുന്ന സ്ട്രൈക്കറെ സൈൻ ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യക്കകത്തും പുറത്തുമുള്ള ടീമുകൾ ചർച്ചകൾ ആരംഭിച്ചു.ഡിമിട്രിയോസ് ഡയമൻ്റകോസിൻ്റെ നഷ്ടം കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാകും.
🚨🌖| “There is no chance” for Dimitrios Diamantakos to sign a contract extension with Kerala Blasters if Blasters do not better their proposal. @Sportskeeda #KeralaBlasters #KBFC pic.twitter.com/5OLV57Pgkz
— Blasters Zone (@BlastersZone) April 9, 2024
2022-23 സീസണിന് മുന്നോടിയായുള്ള ഫ്രീ ട്രാൻസ്ഫറിൽ ഡിമിട്രിയോസ് ഡയമൻ്റകോസിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നത്. 20 ഐഎസ്എൽ ഗെയിമുകളിൽ നിന്ന് 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ആദ്യ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തു.17 ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ ഡയമൻ്റകോസ് ഈ സീസണിൽ കൂടുതൽ മികച്ച ഫോമിലാണ്.പ്ലേഓഫിന് മുമ്പുള്ള സീസണിലെ അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ നേരിടാനൊരുങ്ങുകയാണ് വുകൊമാനോവിച്ച് ടീം. പരിക്ക് മൂലം ഡയമൻ്റകോസ് പുറത്താണ്.