ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫുകളിൽ ഏതൊക്കെ ടീമുകളാണ് കളിക്കുക?, കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളാരാണ് ? | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പത്താം പതിപ്പ് അതിൻ്റെ അവസാനത്തേക്ക് അടുക്കുകയാണ്. ലീഗ് ഘട്ടം പൂർത്തിയാക്കി ആറു ടീമുകളുമായി പ്ലെ ഓഫിലെത്തിയിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് മുംബൈ സിറ്റി എഫ്‌സിയെ 2-1ന് തോൽപ്പിച്ച് കന്നി ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കി എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2ൽ സ്ഥാനം ഉറപ്പിച്ചു.
ഇരു ടീമുകളും സെമിഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്‌സി വന്നിവരാണ് മുബൈ മോഹൻ ബഗാൻ എന്നിവരെ കൂടാതെ പ്ലെ ഓഫിലേക്ക് യോഗ്യത നേടിയ ടീമുകൾ.മൂന്ന് മുതൽ ആറ് വരെ റാങ്കിലുള്ള ടീമുകൾ മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകളെ നിർണ്ണയിക്കാൻ സിംഗിൾ-ലെഗ് നോക്കൗട്ട് മത്സരങ്ങളിൽ പോരാടും. സെമിഫൈനലുകൾ ഹോം ആൻഡ് എവേ ഫോർമാറ്റിൽ കളിക്കും.ഏപ്രിൽ 23, 24 എന്നെ തിയ്യതികളിൽ ആയാണ് ആദ്യപാദ സെമിഫൈനൽ മത്സരങ്ങൾ നടക്കുക.ഏപ്രിൽ 28, 29 എന്നീ തീയതികളിൽ ആയാണ് രണ്ടാം പാദ സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറുക. രണ്ട് പാദങ്ങളിലെ വിജയികൾ മെയ് 4 ന് ഗ്രാൻഡ് ഫൈനൽ കളിക്കും.
ISL Playoffs all set to roar 🔥👀#indianfootball #ISL #ISL10 #playoffs #LetsFootball pic.twitter.com/7tB7Fa5aKZ
— Khel Now (@KhelNow) April 11, 2024
അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ്യ എഫ്സിയാണ്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് ഏപ്രിൽ 19 ആം തീയതിയാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കുന്നവരെ സെമിഫൈനലിൽ കാത്തിരിക്കുന്നത് ഷീൽഡ് ജേതാക്കളാണ്. അതായത് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞാൽ മോഹൻ ബഗാനയാണ് സെമി ഫൈനലിൽ നേരിടേണ്ടി വരിക.മറ്റൊരു നോക്കോട്ട് മത്സരത്തിൽ ഗോവയും ചെന്നൈയിൻ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.ഏപ്രിൽ ഇരുപതാം തീയതിയാണ് ആ മത്സരം നടക്കുക. ആ മത്സരത്തിലെ വിജയികൾ സെമിഫൈനലിൽ മുംബൈ സിറ്റിയെയാണ് നേരിടുക.
ISL playoffs look all set 👀🔥 #IndianFootball #ISL10 #LetsFootball #playoffs pic.twitter.com/Q5DG2fgZ3V
— Khel Now (@KhelNow) April 15, 2024
പ്ലേഓഫ് ഷെഡ്യൂൾ:
ഏപ്രിൽ 19, നോക്കൗട്ട് 1 – ഒഡീഷ എഫ്‌സി (ഹോം) vs കേരള ബ്ലാസ്റ്റേഴ്‌സ് (കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ)
ഏപ്രിൽ 20: നോക്കൗട്ട് 2 – എഫ്‌സി ഗോവ (ഹോം) vs ചെന്നൈയിൻ എഫ്‌സി (ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഗോവ)
ഏപ്രിൽ 23: സെമിഫൈനൽ 1 (ആദ്യ പാദം) നോക്കൗട്ട് 1 വിജയി (ഹോം) vs മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്
ഏപ്രിൽ 24: സെമിഫൈനൽ 2 (ആദ്യ പാദം) നോക്കൗട്ട് 2 (ഹോം) vs മുംബൈ സിറ്റി എഫ്‌സി വിജയി
ഏപ്രിൽ 28: സെമിഫൈനൽ 1 (രണ്ടാം പാദം) മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് (ഹോം) vs നോക്കൗട്ട് 1 വിജയി – (വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ, കൊൽക്കത്ത)
ഏപ്രിൽ 29: സെമിഫൈനൽ 2 (രണ്ടാം പാദം) മുംബൈ സിറ്റി എഫ്‌സി (ഹോം) vs നോക്കൗട്ട് 2 വിജയി (മുംബൈ ഫുട്‌ബോൾ അരീന, മുംബൈ)
ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ ഫൈനലിൻ്റെ വേദി ഉടൻ പ്രഖ്യാപിക്കും.