അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ കീഴടക്കി ISL ഷീൽഡ് സ്വന്തമാക്കി മോഹൻ ബഗാൻ | ISL

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തി മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് ലീഗ് ഷീൽഡ് ചാമ്പ്യന്മാരായി. ആദ്യമായാണ് മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുന്നത്. ലിസ്റ്റൺ കൊളാക്കോയും ജേസൺ കമ്മിംഗ്‌സും മോഹന ബാഗാനായി ഗോൾ നേടിയപ്പോൾ 89-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌ടെ മുബൈയുടെ ആശ്വാസ ഗോൾ നേടി.

കളിയുടെ 91-ാം മിനിറ്റിൽ ബ്രണ്ടൻ ഹാമിൽ പുറത്തായതിന് ശേഷം 10 പേരുമായി കളിച്ചിട്ടും മോഹൻ ബഗാൻ അവരുടെ ലീഡ് നിലനിർത്തി. ഈ ജയത്തോടെ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് 22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റായി.ണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയെ (47) ഒറ്റ പോയിൻ്റിന് പിന്നിലാക്കി. ഡിസംബറിൽ ലീഗിൽ തുടർച്ചയായി മൂന്ന് തോൽവികൾക്ക് ശേഷം ക്ലബ്ബിൻ്റെ ചുമതല ഏറ്റെടുത്തതിന് ശേഷം അൻ്റോണിയോ ലോപ്പസ് ഹബാസിന് ഐഎസ്എല്ലിലെ തൻ്റെ മികച്ച തൊപ്പിയിലേക്ക് മറ്റൊരു തൂവൽ കൂടി ചേർത്തു.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ.എസ്.എൽ കിരീടത്തിലേക്ക് നയിച്ച ഫെറാൻഡോ പുറത്താക്കാനുള്ള തീരുമാനം ആരാധകരെ പോലും ഞെട്ടിച്ചിരുന്നു . ഐ‌.എസ്‌.എല്ലും ഡ്യുറാൻഡ് കപ്പ് ഉൾപ്പെടെയുള്ളവ ഷോക്കേസിലെത്തിച്ചെങ്കിലും പുതിയ സീസണിലെ മോശം ഫോം തിരിച്ചടിയാകുകയായിരുന്നു. എന്നാൽ ഹബാസിനെ പരിശീലകനായി കൊണ്ട് വരാനുള്ള തീരുമാനം ഏറ്റവും മികച്ചതായി മാറിയിരിക്കുകയാണ്.

മത്സരത്തിന്റെ 28ആം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയാണ് മോഹൻ ബഗാന് ലീഡ് നേടിക്കൊടുത്തത്. പെട്രടോസിന്റെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്. പിന്നീട് മത്സരത്തിന്റെ 80ആം മിനിറ്റിൽ കമ്മിങ്‌സ് കൂടി ഗോൾ നേടുകയായിരുന്നു. പെട്രറ്റോസിന്റെ അസിസ്റ്റിൽ നിന്ന് തന്നെയാണ് താരവും ഗോൾ നേടിയത്. പിന്നീട് 89ആം മിനുട്ടിൽ ചാങ്തെ മുംബൈക്ക് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. മത്സരത്തിന്റെ അവസാനത്തിൽ മോഹൻ ബഗാൻ താരം ബ്രണ്ടൻ ഹാമിൽ റെഡ് കാർഡ് കണ്ടുകൊണ്ട് പുറത്താവുകയും ചെയ്തു.

ഐഎസ്എൽ ഷീൽഡ് മോഹന ബഗാൻ നേടിയതോടെ മലയാളി താരം സഹൽ അബ്ദുൽ സമദ് ക്ലബിനൊപ്പം തനറെ രണ്ടാമത്തെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ബാഗാനൊപ്പം ഡ്യൂറൻഡ് കപ്പ് നേടിയിരുന്നു.ആറു വര്ഷം കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടും ഒരു കിരീടം പോലും നേടാൻ സഹലിന് കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ പരിക്ക് മൂലം സഹലിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു.

Rate this post