മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് vs മുംബൈ സിറ്റി : ഐഎസ്എൽ ലീഗ് ഷീൽഡ് ആര് സ്വന്തമാക്കും ? | ISL League Shield

ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ അവസാന ലീഗ് മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിനെ നേരിടും. ഒന്നും മൂന്നും സ്ഥാനക്കാരായ ഇരു ടീമുകളെയും വേർതിരിക്കുന്നത് രണ്ടു പോയിന്റുകളാണ്. ഇന്നത്തെ മത്സരത്തിൽ പരാജയപെടാതിരുന്നാൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിക്ക് ISL ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കാൻ സാധിക്കും.

മോഹൻ ബഗാന് വിജയിച്ചാൽ മാത്രമേ മുംബൈയെ മറികടന്ന് ഷീൽഡ് നേടാൻ സാധിക്കുകയുള്ളു.ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നിവയാണ് ഈ രണ്ട് ടീമുകൾക്കൊപ്പം പ്ലേ ഓഫിലെ മറ്റ് ടീമുകൾ.മുംബൈ സിറ്റി ലീഗ് ഷീൽഡ് കിരീടം നിലനിർത്താൻ ശ്രമിക്കുമ്പോൾ നിലവിലെ ഐഎസ്എൽ ചാമ്പ്യൻ മോഹൻ ബഗാൻ കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) ഹോം ആരാധകർക്ക് മുന്നിൽ കന്നി ലീഗ് ഷീൽഡ് സ്വന്തമാക്കാൻ നോക്കും.

21 മത്സരങ്ങളിൽ നിന്ന് 47 പോയിൻ്റുമായാണ് മുംബൈ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. മൂന്നാം സ്ഥാനക്കാരായ മോഹൻ ബാഗാണ് 45 പോയിൻ്റുണ്ട്. രണ്ടാം സ്ഥാനക്കാരായ ഗോവക്ക് 22 മത്സരങ്ങളിൽ നിന്നും 45 പോയിന്റുണ്ട്. ലീഗിൻ്റെ ഏറ്റവും മികച്ച ആക്രമണം കാഴ്ച്ചവെക്കുന്ന ടീമും ഏറ്റവും മികച്ച പ്രതിരോധവും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്.ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സൂപ്പർ ജയൻ്റ് 45 ഗോളുകൾ നേടിയിട്ടുണ്ട്. മുംബൈ സിറ്റിയാകട്ടെ 17 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

ഈ സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമാണ് അവർ.41 ഗോളുകളോടെ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്ത രണ്ടാമത്തെ ടീമാണ് അവർ.ഈ സീസണിൽ ഇരു ടീമുകളും മുഖാമുഖം വന്നപ്പോൾ മോഹൻ ബഗാനെതിരെ മുംബൈ സിറ്റി 2-1ന് ജയിച്ചു. ഗ്രെഗ് സ്റ്റുവാർട്ടും ബിപിൻ സിംഗും ഐലൻഡേഴ്സിനായി വല കണ്ടെത്തിയപ്പോൾ ജേസൺ കമ്മിംഗ്സ് നാവികർക്കായി ഏക ഗോൾ നേടി.

Rate this post