അഡ്രിയാൻ ലൂണ എവിടേക്കും പോകുന്നില്ല, അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവും | Adrian Luna

ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞു എന്ന വാർത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ നീക്കമായിരുന്നു. തുടർച്ചയായ മൂന്നു വര്ഷം കേരള ബ്ലാസ്റ്റസിനെ പ്ലെ ഓഫിൽ എത്തിച്ചതിനു ശേഷമാണ് ആരാധകരുടെ പ്രിയപ്പെട്ട ഇവാൻ ക്ലബിനോട് വിട പറഞ്ഞത്. ഇതിനു പിന്നാലെ സൂപ്പർ താരം അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്സിനോട് വിട പറയാൻ പോകുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

അഡ്രിയാൻ ലൂണയെ സ്വന്തമാക്കാനുള്ള ശ്രമം ഗോവ ആരംഭിച്ചിരിക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വന്നത്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നോക്ക് ഔട്ടിൽ കടന്നപ്പോൾ അഡ്രിയാൻ ലൂണയുടെ കരാർ ഒരു വര്ഷം കൂടി ഓട്ടോമാറ്റിക്കായി പുതുക്കി എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയും വന്നിട്ടില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നിലവിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ഓഫറാണ് എഫ്‌സി ഗോവ മുന്നോട്ടു വെച്ചതെങ്കിലും അത് വേണ്ടെന്നു തീരുമാനിച്ച് ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ലൂണ ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കുകയും അടുത്ത സീസണിൽ പുതിയ പരിശീലകന്റെ കീഴിൽ കളിക്കാനും ഒരുങ്ങുകയാണ്.

പരിശീലകൻ ഇവാൻ വിദേശ താരങ്ങളായ ലെസ്കോയും ദിമിയും കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയാൻ തയ്യാറെടുക്കുകയാണ്‌. കൂടാതെ വിബിൻ മോഹനൻ അടക്കമുള്ള യുവ മലയാളി താരങ്ങളും വലിയ ഓഫറുകൾ വന്നിട്ടുണ്ട്.

Rate this post