മെസ്സിയെക്കാളും,റൊണാൾഡോയേക്കാളും കൂടുതൽ ബാലൺ ഡി ഓർ നേടിയ ഇതിഹാസ താരം

നിലവിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബോൾ ലോകത്തെ മുൻനിര താരങ്ങളായിരിക്കാം , പക്ഷേ പെലെയുടെ മഹത്വത്തിനു അടുത്തെത്താൻ ഇവർക്ക് സാധിക്കുകയില്ല . ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി പരക്കെ കണക്കാക്കപ്പെടുന്ന പെലെ, വർഷങ്ങളായി ഏറ്റവുമധികം സംസാരിക്കപ്പെടുന്ന കായികതാരങ്ങളിൽ ഒരാളാണ്.ഫിഫ ലോകകപ്പ് മൂന്ന് തവണ നേടിയ ഒരേയൊരു കളിക്കാരനാണ് ബ്രസീലിയൻ ഇതിഹാസ താരo , അതേസമയം നിരവധി ഗോൾ സ്‌കോറിംഗ് റെക്കോർഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.

എന്നിരുന്നാലും ആധുനിക യുഗത്തിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എല്ലാവരേക്കാൾ ഉയർന്നു നിൽക്കുന്നു. 11 ബാലൺ ഡി ഓർ അവാർഡുകളാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ലോക ഫുട്ബോളിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. അവസാന പത്തുവർഷത്തിനിടയിലും ഇവരെ വെല്ലു വിളിക്കാൻ ഒരു താരവും ഉയർന്നു വന്നിട്ടില്ല.ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടിയ റെക്കോർഡ് ലയണൽ മെസ്സിയുടേതാണ്, അർജന്റീന താരം 2019 ഡിസംബറിൽ ആറാം തവണയും ബാലൺ ഡി ഓർ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണ ഇത് നേടിയിട്ടുണ്ട്. വരും വർഷങ്ങ ങ്ങളിൽ റൊണാൾഡോ മെസ്സിക്കൊപ്പമെത്തുമെന്നു കരുതാം.

90 കളുടെ അവസാനം വരെ, ബാലൺ ഡി ഓർ യൂറോപ്യൻമാർക്കായി മാത്രമായിരുന്നു, അതിനാലാണ് പെലെക്ക് അത് നേടാൻ സാധിക്കാതെ പോയത് .1995 നു ശേഷം നിരവധി തെക്കേ അമേരിക്കൻ ഫുട്ബോൾ കളിക്കാർ അവാർഡ് സ്വന്തമാക്കി. രണ്ടാമതൊരു വിലയിരുത്തലിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസ്സിയേയുംക്കാൾ കൂടുതൽ ബാലൺ ഡി ഓർ അവാർഡുകൾക്ക് പെലെ അർഹനാനെന്നു വിലയിരുത്തി.2016 ൽ, ഫ്രാൻസ് ഫുട്ബോൾ ഒരു അന്താരാഷ്ട്ര പുനർ മൂല്യനിർണ്ണയം നടത്തി, പെലെയുടെ കാലഘട്ടത്തിൽ ഈ അവാർഡ് ആഗോളമായിരുന്നെങ്കിൽ, ഇതിഹാസ ബ്രസീലിയൻ താരത്തിന് ഏഴ് ബാലൺ ഡി ഓർ അവാർഡുകൾ നൽകുമെന്ന് അവർ അറിയിച്ചു.1958, 1959, 1960, 1961, 1963, 1964, 1970 വർഷങ്ങളിൽ ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ പെലെയ്ക്ക് കൈമാറി. ഡീഗോ മറഡോണ, ഗാരിഞ്ച, റൊമാരിയോ, മരിയോ കെംപസ് തുടങ്ങിയവർ പെലെയോടൊപ്പം ഓണററി വിജയികളുടെ പട്ടികയിൽ അംഗമായി.

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരായിരിക്കാം, പക്ഷേ പെലെ അക്കാലത്തെ ഒരു പ്രതിഭാസമായിരുന്നു. ആഗോളതലത്തിൽ ആദ്യത്തെ സൂപ്പർ സ്റ്റാർ ഫുട്ബോൾ കളിക്കാരനായിരുന്നു ബ്രസീലിയൻ ആക്രമണകാരി, മനോഹരമായ കളിയുടെ ഏറ്റവും പ്രശസ്തരായ വ്യക്തികളിൽ ഒരാളായി തലമുറകളായി ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പാണ്.