
റയൽ മാഡ്രിഡ് മുന്നേറ്റ നിരയിൽ കൊടുങ്കാറ്റാവുന്ന ബ്രസീലിയൻ താരം
ല ലീഗയിൽ സീസൺ തുടക്കം മുതൽ മികച്ച പ്രകടനമാണ് റയൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എൽ ക്ലാസിക്കോയിൽ നേടിയ മികച്ച ജയത്തോടെ റയലിലുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. റയലിന്റെ ഈ സീസണിലെ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നത് ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയറിന്റെ മുന്നേറ്റങ്ങളാണ് .റിയൽ മാഡ്രിഡ് ഏറ്റവും പ്രതീക്ഷ ഇടത് വിങ്ങിലെ 20 നമ്പർ ജേഴ്സി അണിഞ്ഞ ബ്രസീലിയൻ യുവതാരത്തിലായി മാറികൊണ്ടിരിക്കുന്നു.ഓരോ മത്സരം കഴിയുമ്പോഴും പോരായ്മകൾ പുതുക്കി വീറോടെ കരുത്തോടെ വിശ്വാസത്തോടെ ഇടത് വിങ്ങിൽ വേഗമേറിയ കൗണ്ടർ അറ്റാക്കിങ് ഡ്രിബിലിങ് ഗോൾ സ്കോറിങ് നടത്തി പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്നു വിനീഷ്യസ് ജൂനിയർ.
ഇന്നലെ നടന്ന എൽ ക്ലാസിക്കോയിൽ ആദ്യ ഗോളിന് വഴിയൊരുക്കിയ പാസും ട്രസ്റ്റീഗനേ കബളിപ്പിച്ച ട്രിബ്ലിങ് ഇതെല്ലം ഇപ്പോഴും രോമാഞ്ചമായി ആരാധകർക്ക് നൽകാൻ വിനിക്ക് കഴിയുന്നത് തന്നെ താരത്തിന്റെ മൂല്യം കൂട്ടുന്നകാര്യമാണ്. കരീം ബെൻസിമ വിനി കൂട്ട്കേട്ട് അവസാന നിമിഷം വരെ കളിയുടെ ഗതി നിർണയിക്കാൻ കഴിയുന്ന കോംബോയായി മാറിയതും ഇവർ തമ്മിലുള്ള ഒത്തിണക്കത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സൂപ്പർ താരത്തിന്റെ എല്ലാ ചേരുവകളും ചേർന്ന ബ്രസീലിയൻ താരം മികവ് നിലനിർത്താൻ കഴിഞ്ഞാൽ മികച്ച കളിക്കാരുടെ പട്ടികയിൽ എത്തിപ്പെടാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.

വിനീഷ്യസ് മാഡ്രിഡിൽ സീസൺ തുടക്കം മുതൽ മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ ശക്തർ ഡൊനെറ്റ്സ്കിനെതിരെ ഇരട്ട ഗോൾ നേടിയ റയൽ മാഡ്രിഡ് താരം ഈ സീസണിൽ ലാലിഗ സാന്റാണ്ടറിൽ ഇതുവരെ അഞ്ച് ഗോളുകൾ നേടി, സീസണിൽ 11 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി.കാർലോ ആൻസലോട്ടിയുടെ കീഴിൽ വിനീഷ്യസ് തഴച്ചു വളരുകയാണ്.കഴിഞ്ഞ 49 മത്സരങ്ങളിൽ നേടിയതിനേക്കാൾ കൂടുതൽ ഈ സീസണിൽ ഇതിനകം സ്കോർ ചെയ്തിട്ടുണ്ട്.ഗുണനിലവാരത്തോടെ, ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, രണ്ട് കാലുകളും ഉപയോഗിച്ച് കളിക്കുനന് താരമാണ് ബ്രസീലിയൻ.

വിനീഷ്യസിന് മികച്ച വേഗതയും കഴിവും ഉണ്ട്, ല ലീഗയിലെ ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ ഒരാൾ കൂടിയാണ് 21 കാരൻ.2018 ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയൽ മാഡ്രിഡ് വിട്ടതിനു ശേഷം മുന്നേറ്റ നിരയിൽ ബെൻസിമക്ക് മികച്ച പങ്കാളിയെ ലഭിച്ചിരുന്നില്ല. എന്നാൽ വിനീഷ്യസ് ഫോമിലെത്തിയതോടെ പുതിയൊരു മുന്നേറ്റ സഖ്യം രൂപപ്പെട്ടിരിക്കുകയാണ് റയൽ മാഡ്രിഡിൽ. ഈ സീസണിൽ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയിരിക്കുകയാണ് വിനീഷ്യസ് ബെൻസേമ കൂട്ട്കെട്ട്. ഇരു താരങ്ങളും കൂടി ലീഗിൽ 14 ഗോളുകൾ നേടുകയും 9 അസിസ്റ്റുകൾ നൽകുകയും ചെയ്തു.
Vinícius Jr. has ice in his veins 🥶
— UEFA Champions League (@ChampionsLeague) October 22, 2021
Mbappé goes through the gears 💨
Recreate these #UCL solo efforts 🎮#PS5GoalTutorial | @PlayStationEU pic.twitter.com/uBodO2xJkn
വലിയ പ്രതീക്ഷയോടെ റയലിലെത്തിയ ബ്രസീലിയൻ യുവ താരം വിനീഷ്യസ് ജൂനിയറിന് ഒരിക്കൽ പോലും റയലിൽ തന്റെ പ്രതിഭയോട് നീതി പുലർത്താൻ സാധിച്ചിരുന്നില്ല.എന്നാൽ ഈ സീസണിൽ അതിനോരു മാറ്റം വരുത്താൻ തന്നെയാണ് ബ്രസീലിയൻ ഫോർവേഡ് ശ്രമിക്കുന്നത്.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നാലാമത്തെ കോച്ചിന് കീഴിലാണ് റയൽ മാഡ്രിഡിൽ വിനീഷ്യസ് കളിക്കുന്നത്.