ഗ്രീസ്മാനെ തിരിച്ചു നൽകാം, പകരം ആ സൂപ്പർ താരത്തെ ഇങ്ങോട്ട് വിടണമെന്ന് അത്ലറ്റികോയോട് ബാഴ്സ.
നിരവധി പ്രശ്നങ്ങൾക്കിടയിലൂടെയാണ് ബാഴ്സ കടന്നു പോവുന്നത് എന്നത് പരസ്യമായ കാര്യമാണ്. മെസ്സി ക്ലബ് വിടലിന്റെ തൊട്ടരികത്തും ബർതോമ്യു രാജിവെക്കലിന്റെ വക്കിലുമാണ്. എന്നാൽ മറ്റൊരു ട്വിസ്റ്റുളവാക്കുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. എഫ്സി ബാഴ്സലോണയുടെ പുതിയ ഓഫർ ആരാധകരിൽ പോലും ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാനെ അത്ലറ്റികോ മാഡ്രിഡിന് തിരിച്ചു നൽകാം. പകരം ഹാവോ ഫെലിക്സിനെ തങ്ങൾക്ക് തരണമെന്നാണ് ബാഴ്സയുടെ അപേക്ഷ.
Barcelona 'proposed a shock Antoine Griezmann-Joao Felix swap deal to Atletico Madrid' https://t.co/vy0PjRfIz2
— MailOnline Sport (@MailSport) August 28, 2020
സ്പാനിഷ് മീഡിയയായ മാർക്കയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ബാഴ്സലോണ പ്രസിഡന്റ് ബർത്തോമുവാണ് അത്ലറ്റികോ മാഡ്രിഡിന് മുമ്പിൽ ഈയൊരു ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന് കാരണമായി ബർത്തോമു ചൂണ്ടിക്കാണിക്കുന്ന കാരണം വെയ്ജ് ബിൽ കുറക്കുക എന്നാണ്. അതായത് നിലയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് ഗ്രീസ്മാൻ. അത്കൊണ്ട് തന്നെ ഈയൊരു സാമ്പത്തികഞെരുക്കം അനുഭവപ്പെടുന്ന വേളയിൽ താരത്തെ അത്ലറ്റികോ മാഡ്രിഡിന് തന്നെ തിരികെ നൽകാനാണ് ബർത്തോമു ആലോചിക്കുന്നത്.
അന്റോയിൻ ഗ്രീസ്മാന്റെ മോശം ഫോമും കൂടിയാണ് ഇങ്ങനെ ആലോചിക്കാൻ മറ്റൊരു കാരണം. പക്ഷെ ഈ ഓഫർ അത്ലറ്റികോ മാഡ്രിഡ് ഉടനെ തന്നെ നിരസിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. പക്ഷെ ഇരുടീമുകളും ഈ താരങ്ങളെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ താരങ്ങളാണ്. അത്ലറ്റികോ മാഡ്രിഡിൽ നിന്ന് 120 മില്യൺ നൽകിയാണ് ബാഴ്സ ഗ്രീസ്മാനെ സ്വന്തമാക്കിയത്. മറുഭാഗത്ത് ബെൻഫിക്കയിൽ നിന്ന് 123 മില്യൺ യുറോ നൽകിക്കൊണ്ടാണ് ഫെലിക്സിനെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്.
Barcelona and Atletico Madrid discussed a possible swap deal involving Antoine Griezmann and Joao Felix, multiple sources have confirmed to @RodrigoFaez & @alexkirkland: https://t.co/PuzKRj2WAi pic.twitter.com/6v6Imh1N4D
— ESPN FC (@ESPNFC) August 28, 2020
പക്ഷെ ഗ്രീസ്മാന്റെ സാലറി വളരെയധികം കൂടുതലാണ്. ഒരു സീസണിൽ 18 മില്യൺ യുറോയാണ് ഗ്രീസ്മാൻ സമ്പാദിക്കുന്നത്. എന്നാൽ ഫെലിക്സിന്റെത് 3.5 മില്യൺ യുറോ മാത്രമാണ്. അതായത് ഗ്രീസ്മാനെ കൈമാറി ഫെലിക്സിനെ എത്തിച്ചാൽ ഏകദേശം പതിനാലു മില്യണോളം ഒരു വർഷത്തെ വെയ്ജ് ബില്ലിൽ നിന്നും ലാഭിക്കാം എന്ന കണക്കുകൂട്ടലിലാണ് ബർത്തോമു ഈയൊരു നീക്കം നടത്തിയത്.