പിഎസ്ജിയിലേക്ക് വരില്ല, മെസ്സി പോവുക ആ ക്ലബ്ബിലേക്ക് തന്നെയാണെന്ന് പിഎസ്ജിയോട് താരത്തിന്റെ പിതാവ്.

തന്റെ ഉറ്റകൂട്ടുക്കാരനായ ലയണൽ മെസ്സി ബാഴ്സ വിടുകയാണെങ്കിൽ താരത്തെ പിഎസ്ജിയിലേക്ക് കൊണ്ടുവരാൻ നെയ്മർ ആവിശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെസ്സിയെ ക്ലബിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് നെയ്മർ പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയോട് നേരിട്ട് അറിയിക്കുകയായിരുന്നു. തുടർന്ന് ലിയനാർഡോ മെസ്സിയുടെ പ്രതിനിധികളെ വിളിക്കുകയും മെസ്സിയെ ക്ലബിൽ എത്തിക്കാനുള്ള വഴികളെ പറ്റി അന്വേഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ മെസ്സിയുടെ പിതാവായ ജോർജെ മെസ്സി ലിയനാർഡോയോട് കാര്യങ്ങൾ നേരിട്ട് അറിയിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. അതായത് മെസ്സിക്ക് പിഎസ്ജിയിലേക്ക് വരാൻ താല്പര്യമില്ലെന്നും അത്കൊണ്ട് തന്നെ ശ്രമങ്ങൾ ഉപേക്ഷിക്കാനുമാണ് നിർദ്ദേശിച്ചത്. കൂടാതെ മെസ്സിയുടെ പിതാവ് മറ്റൊരു കാര്യം കൂടി പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്. മെസ്സി ചേക്കേറാൻ തീരുമാനിച്ചിരിക്കുന്ന ക്ലബ്, അത്‌ മാഞ്ചസ്റ്റർ സിറ്റിയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്.

പ്രശസ്ത ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് ഈ വാർത്തയുടെ ഉറവിടം. അതായത് മെസ്സിയും കുടുംബവും മാഞ്ചസ്റ്ററിലേക്ക് കളം മാറ്റാൻ ഒരുങ്ങി കഴിഞ്ഞു എന്ന് തന്നെയാണ് ഉറപ്പാവുന്നത്. ഇതോടെ മെസ്സിക്ക് വേണ്ടിയുള്ള ശ്രമത്തിൽ നിന്നും പിഎസ്ജി പിൻവലിഞ്ഞേക്കും. എന്തായാലും ഒരു കാര്യം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. മെസ്സിയെ പോകാൻ അനുവദിച്ചാൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ പന്തുതട്ടാനാണ് ഏറ്റവും കൂടുതൽ ചാൻസ്.

മാത്രമല്ല സിറ്റി ബാഴ്സക്ക് ഒരു ഓഫർ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്. നൂറ് മില്യനാണ് മെസ്സിക്ക് വേണ്ടി സിറ്റി നൽകുക. കൂടാതെ മൂന്ന് താരങ്ങളെയും ഓഫർ ചെയ്തിട്ടുണ്ട്. ഇതിൽ എറിക് ഗാർഷ്യ, ഗബ്രിയേൽ ജീസസ്, ബെർണാഡോ സിൽവ, റിയാദ് മഹ്റസ്, ആഞ്ചലിനോ എന്നീ താരങ്ങളിൽ മൂന്ന് പേരെയായിരിക്കും സിറ്റി ബാഴ്‌സക്ക് മുന്നിൽ വെച്ചുനീട്ടുക. ഇതിൽ എറിക് ഗാർഷ്യ ഈ ട്രാൻസ്ഫർ വിൻഡോയിലെ ബാഴ്സയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്.

Rate this post