പാരീസ് സെന്റ് ജർമൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും നിരാശാജനകമായ ഒരു സീസണാണ് ഇതുവരെ കടന്നുപോയത്. സൂപ്പർ താരങ്ങളുടെ ഒരു നിര തന്നെ ഉണ്ടായിട്ടും മോശം പ്രകടനത്തിന്റെ പേരിൽ ഓലയുടെ പുറത്താക്കലിൽ വരെ എത്തിക്കുകയും ചെയ്തു. അടുത്ത സീസണിൽ തിരിച്ചു വരാനൊരുങ്ങി പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനൊരുങ്ങുകയാണ് യുണൈറ്റഡ്.എൽ നാഷനൽ റിപ്പോർട്ട് അനുസരിച്ച് പിസ്ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ ഓൾഡ്‌ട്രാഫൊർഡിൽ എത്തിക്കാനുള്ള ഒരുക്കത്തിയിലാണ് യുണൈറ്റഡ്.
കഴിഞ്ഞ സീസണിൽ ക്ലബ്ബുമായി പുതിയ കരാർ പുതുക്കിയെങ്കിലും ക്ലബ്ബിൽ ഒരു അനിശ്ചിത ഭാവിയെ അഭിമുകീകരിക്കുകയാണ് നെയ്മർ.മികച്ച ഇംഗ്ലീഷ് ക്ലബ്ബിൽ നിന്നുള്ള ലാഭകരമായ കരാർ വന്നാൽ താരം വിട്ടുകല്യാൺ സാധ്യത കാണുന്നില്ല.പ്രീമിയർ ലീഗിൽ കളിക്കാനുള്ള നെയ്മറിന്റെ ദീർഘകാല ആഗ്രഹത്തെക്കുറിച്ച് പിഎസ്ജിക്ക് തന്നെ അറിയാം. മാത്രമല്ല, ലയണൽ മെസ്സിയുടെ വരവിനുശേഷം ടീമിലെ ബ്രസീലിയന് പ്രാധാന്യം കുറയുകയും ചെയ്തു.അടുത്ത സമ്മറിൽ മുന്നേറ്റനിരയിലെ ഒരു സൂപ്പർതാരത്തെ പിഎസ്‌ജി ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും അതു നെയ്‌മർ ആയിരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യം വന്നാൽ അതു മുതലെടുത്ത് മുൻ ബാഴ്‌സലോണ താരത്തെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്.
According to a report by the Manchester Evening News, Manchester United are tabling a sensational move for PSG forward Neymar Jr. https://t.co/qkVpgM4Pj3
— Sportskeeda Football (@skworldfootball) November 23, 2021
ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഞ്ചോ ,വരാനെ എന്നി മൂന്നു താരങ്ങളെ വലിയ വിലകൊടുത്ത് യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഒരു വലിയ ട്രാൻസ്ഫറിന് യുണൈറ്റഡ് മുതിരുമോ എന്ന് കണ്ടറിഞ്ഞു കാണണം. ബ്രസീലിയൻ താരത്തിന്റെ അനിഷേധ്യമായ കഴിവും ഫുട്ബോളിന്റെ ഉയർന്ന തലത്തിലുള്ള അനുഭവസമ്പത്തും യുണൈറ്റഡിൽ പുത്തനുണർവ് നൽകും എന്ന് തന്നെയാണ് ഏവരും കണക്കു കൂട്ടുന്നത്. സോൾസ്‌ജെയറിന് ശേഷമുള്ള കാലഘട്ടത്തിൽ അവരുടെ നാല് വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് അറുതി വരുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്‌ഷ്യം വെയ്ക്കുമ്പോൾ നെയ്മറുടെ വരവ് അതിനു ശക്തിപകരും.
വേനൽക്കാലത്ത് റൊണാൾഡോയുടെ കൂട്ടിച്ചേർക്കലിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ സീസണിൽ റെഡ് ഡെവിൾസിനെ ഒരു ടൈറ്റിൽ മത്സരാർത്ഥിയാക്കിയ സോൾഷ്യറെ പ്രചോദിത കൂട്ടായ്മയിൽ നിന്ന് മാറി റോണോയുടെ സാന്നിധ്യം ടീമിനെ തെറ്റായ ദിശയിലേക്ക് നയിച്ചതായി വിദഗ്ധർ അവകാശപ്പെടുന്നു. നെയ്മറെ പോലൊരു സൂപ്പർ താരത്തെ സ്വന്തമാക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ റൊണാൾഡോയെ പോലെ വ്യക്തിവാദത്തെ കൂടുതൽ വർധിപ്പിക്കും. അതേസമയം എംബാപ്പെ തന്റെ ഭാവിയെക്കുറിച്ച് എന്തു തീരുമാനം എടുക്കുമെന്ന് നെയ്‌മറുടെ ട്രാൻസ്‌ഫറിനുള്ള സാധ്യതകളിൽ വളരെ നിർണായകമാണ്.
പിഎസ്‌ജിയിൽ തന്നെ തുടരാൻ ഫ്രഞ്ച് താരം തീരുമാനിച്ചാൽ നെയ്‌മറെ ഒഴിവാക്കുന്നത് പിഎസ്‌ജി പരിഗണിച്ചേക്കാം. പിന്നെ മെസ്സിയ്ട്ട് ലയണൽ മെസ്സിയുടെ സാനിധ്യം നെയ്മറുടെ പാരീസുമായുള്ള ബന്ധം കൂടുതെൽ ശക്തിപ്പെടുകയും ചെയ്തു. എന്നാൽ നിലവിലെ പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ യൂണൈറ്റഡിലേക്കെത്തിയാൽ ബ്രസീലിയൻ താരം ഓൾഡ്‌ട്രാഫൊഡിൽ എത്താനുള്ള സാദ്ധ്യതകൾ വർധിക്കും.