ആദ്യ പകുതിയിൽ ബ്രസീലിനെതിരെ ഇന്ത്യ പൊരുതിയെങ്കിലും രണ്ടാം പകുതിയിൽ തളർന്നു പോയി
മനൗസിൽ നടക്കുന്ന ചതുര് രാഷ്ട്ര മത്സരമായ ടോർണിയോ ഇന്റർനാഷണൽ ഡി ഫുട്ബോൾ ഫെമിനിനോയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലോക ഏഴാം നമ്പർ ബ്രസീലിനെ നേരിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം വ്യാഴാഴ്ച ചരിത്രം സൃഷ്ടിച്ചു. ബ്രസീൽ ഇന്ത്യയെ 6-1 ന് തകർത്തെങ്കിലും, ഇന്ത്യൻ പെൺകുട്ടികൾക്ക് അവരുടെ നിശ്യദാർഢ്യവും നിശ്ചയദാർഢ്യവും കൊണ്ട് ഫുട്ബോൾ പ്രേമികളുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞു.രണ്ട് തവണ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കൾക്കെതിരെ ഒരു ഘട്ടത്തിൽ ഇന്ത്യ 1-1ന് സമനിലയിലായിരുന്നു. എട്ടാം മിനിറ്റിൽ മനീഷ കല്യാണ് നേടിയ ചരിത്ര ഗോളാണ് ഇന്ത്യയെ ബ്രസീലിന് തുല്യനിലയിൽ എത്തിച്ചത്.
ബ്രസീലിയൻ വനിതകൾക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ 6-1 എന്ന വലിയ സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ലോകറാങ്കിംഗിൽ ഒരുപാട് മുമ്പ് ഉള്ള ബ്രസീലിന് എതിരെ ഫിറ്റ്നസ് ആണ് ഇന്ത്യൻ കളിക്കാർക്ക് പ്രശ്നമായത്. ആദ്യ പകുതിയിൽ ബ്രസീലിന് വലിയ വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് ആയിരുന്നു. 2-1 എന്നായിരുന്നു ആദ്യ പകുതിയിലെ സ്കോർ. പക്ഷെ രണ്ടാം പകുതിയിൽ ഇന്ത്യൻ കളിക്കാർ തളർന്നതോടെ ബ്രസീൽ ഗോളുകൾ അടിച്ചു കൂട്ടി.മത്സരം ആരംഭിച്ച് ഒന്നാം മിനുട്ടിൽ തന്നെ ബ്രസീൽ ഗോളടിച്ചു. ഡെബോര ഒലിവിയേര ആയിരുന്നു ബ്രസീലിന് തുടക്കത്തിൽ തന്നെ ലീഡ് നൽകിയത്. ഈ ഗോളിന് എട്ടാം മിനുട്ടിൽ മറുപടി നൽകി കൊണ്ട് ഇന്ത്യ ബ്രസീലിനെ ഞെട്ടിച്ചു. മനീഷയാണ് തന്റെ വ്യക്തിഗത മികവു കൊണ്ട് ബ്രസീൽ വലയിൽ പന്ത് എത്തിച്ചത്. ഇതായിരുന്നു ഇന്ത്യയുടെ കളിയിലെ ഏറ്റവും സന്തോഷമാർന്ന നിമിഷം.
ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയ മനീഷ കല്യാണ് 17-ാം വയസ്സിൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2019-ൽ ഗോകുലം കേരളയെ ഇന്ത്യൻ വിമൻസ് ലീഗ് ജേതാക്കളാക്കാൻ അവർ സഹായിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന് മനീഷയ്ക്ക് 2020-21 വർഷത്തെ എഐഎഫ്എഫ് എമർജിംഗ് ഫുട്ബോളർ പുരസ്കാരം ലഭിച്ചു. ഈ വർഷം ആദ്യം യുഎഇക്കെതിരെ മനീഷ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയിരുന്നു. ബ്രസീലിനെതിരായ മത്സരത്തിൽ ഇന്ത്യ ഒരു ഗോൾ പോലും സ്കോർ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ അവർ ഒരു സമനില കടത്തുന്നത് കണ്ടതിൽ സന്തോഷമുണ്ടെന്നും ഗോളിനെ കുറിച് പലരും അഭിപ്രയം പറഞ്ഞു.
🇮🇳 India scores against Brazil 🇧🇷
— The Bridge (@the_bridge_in) November 26, 2021
Yes, you heard that right.
A historic goal by Manisha Kalyan. #IndianFootball #BRAIND pic.twitter.com/fecSj2C6Y7
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം നിലവിൽ ഫിഫ വനിതാ റാങ്കിംഗിൽ 57-ാം സ്ഥാനത്താണ്, ബ്രസീൽ അവരെക്കാൾ 50 സ്ഥാനങ്ങൾ മുന്നിലാണ് ഏഴാം സ്ഥാനത്തുള്ളത്. ചതുര് രാഷ്ട്ര ടൂര് ണമെന്റില് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും മനൗസിലാണ് കളിക്കുക. ചിലി, വെനസ്വേല എന്നീ രാജ്യങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. നവംബർ 29ന് ചിലിക്കെതിരെയും ഡിസംബർ 2ന് വെനസ്വേലക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങൾ. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം പുലർച്ചെ 2.30ന് ആരംഭിക്കും.
Honestly didn't expect this but at half time, the Indian women's football team are 1-2 against World no. 7 Brazil in Manaus. And 🇮🇳 were level 1-1 against the two time Oly silver medalists for a significant amount too. Manisha Kalyan, 19, the goal scorer in the 8th minute.
— jonathan selvaraj (@jon_selvaraj) November 26, 2021