“ഈ നിബന്ധന പിഎസ്ജി അംഗീകരിച്ചാൽ സിനദിൻ സിദാൻ പരിശീലകനായെത്തും”

എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം സിനദീൻ സിദാൻ മാഡ്രിഡിൽ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം ആസ്വദിക്കുകയാണ്. ഇതിനിടയിൽ നിരവധി ക്ലബ്ബുകളാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ സേവനത്തിനായി ഓഫറുകൾ വെച്ചത്.ഏറ്റവും ഒടുവിൽ സിദാനെ സമീപിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു, എന്നാൽ ഫ്രഞ്ച് താരം താൻ നൽകി ശീലിച്ച ‘നോ’ പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം മുൻ റയൽ മാഡ്രിഡ് ബോസ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിലേക്ക് അടുക്കുകയാണ്.

സിദാന്റെ നല്ല സുഹൃത്ത് കൂടിയായ സ്‌പോർടിംഗ് ഡയറക്ടർ ലിയോനാർഡോയും ജനറൽ മാനേജർ ജീൻ ക്ലോഡ് ബ്ലാങ്കും ഫ്രഞ്ച് ഹെഡ് കോച്ചിനെ റോയൽ മോൺസിയോ ഹോട്ടലിൽ വച്ച് ചർച്ചകൾ നടത്തി. ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി സിദാനെ സമീപിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഹെഡ് കോച്ച് ജോലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ സിനദീൻ സിദാൻ പിഎസ്ജിയോട് ഒരു നിബന്ധന വെച്ചതായി പറയപ്പെടുന്നു.

ഫുട്‌ബോൾ ഡിപ്പാർട്ട്‌മെന്റിന്റെ പൂർണ നിയന്ത്രണമുണ്ടെങ്കിൽ മാത്രമേ താൻ ഏറ്റെടുക്കൂ എന്ന് സിദാൻ പിഎസ്‌ജിയോട് പറഞ്ഞതായി ഫൂട്ട് മെർക്കാറ്റോ പറയുന്നു. ഈ നിബന്ധന അംഗീരികരിച്ചൽ മാത്രമേ ഫ്രഞ്ച് ഇതിഹാസം പാരീസിന്റെ പരിശീലകനായി വരൂ.ആ ആവശ്യത്തോട് പിഎസ്‌ജി എങ്ങനെ പ്രതികരിക്കുന്നു എന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.ചാമ്പ്യൻസ് ലീഗിൽ ഇത്തിഹാദിൽഇന്നലെ രാത്രി മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് തോറ്റ പിഎസ്ജിക്ക് അവരുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടമായി.ഇതിനു ശേഷമായിരുന്നു പി.എസ്.ജി അധികൃതര്‍ സിദാനുമയി കൂടിക്കാഴ്ച നടത്തിയത്.

റയൽ മാഡ്രിഡിലെ മുൻ ഗാലക്‌റ്റിക്കോ എന്ന നിലയിൽ വലിയ വ്യക്തിത്വങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിദാൻ അറിയുന്നതിനാൽ പിഎസ്‌ജിക്ക് അനുയോജ്യനാണെന്ന് സിദാൻ കാണുന്നു.റയൽ മാനേജർ എന്ന നിലയിൽ അദ്ദേഹം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുടെ ഏറ്റവും വലിയ ലക്ഷ്യമാണ് ചാമ്പ്യൻസ് ലീഗ് .

Rate this post