കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരു ; ആദ്യ ജയം തേടി ബംഗളുരുവിനെ നേരിടും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (എഎസ്എല്‍) എട്ടാം പതിപ്പില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റ് മാത്രമെ സ്വന്തമാക്കാൻ ആയിരുന്നുള്ളൂ.കരുത്തരായ ബംഗലൂരു എഫ്സിയാണ് എതിരാളികള്‍. മത്സരം ഞായറാഴ്ച രാത്രി ഏഴരയ്ക്ക് ബംബോലിനിലെ ജിഎംസി അത്ലിറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ്.ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോല്‍വിയും രണ്ടാമത്തെ കളിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനോട് സമനിലയും വഴങ്ങിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്.
മോഹന്‍ ബഗാനോട് പ്രതിരോധനിരയുടെ പിഴവു മൂലമായിരുന്നു തോല്‍വി വഴങ്ങേണ്ടി വന്നത്. എന്നാണ് നോര്‍ത്ത്ഈസ്റ്റിനോട് ലഭിച്ച ഗോളവസരങ്ങള്‍ പാഴാക്കിയ മുന്നേറ്റനിരയായിരുന്നു വില്ലനായത്.നോർത്ത് ഈസ്റ്റിന് എതിരെ നേടിയ സമനില കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നുണ്ട്.നോർത്ത് ഈസ്റ്റിനെതിരെ അവസരങ്ങൾ മുതലെടുക്കാത്തത് കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ന് കിട്ടുന്ന അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ ആകും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശ്രദ്ധ.
ബെംഗളൂരു എഫ് സി ഒരു വലിയ പരാജയം നേരിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ എത്തുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2 ന് ആധികാരികമായി കീഴ്പ്പെടുത്തിയായിരുന്നു ബംഗലൂരു എഫ്സി സീസണിന് തുടക്കമിട്ടത്. പക്ഷെ രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്സിയോട് 3-1 ന് പരാജയപ്പെടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ കരുത്തന്മാര് വലിയ തിരിച്ചടി നേരിടും.എട്ട് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന് മുകളില്‍ വ്യക്തമായ ആധിപത്യം ബംഗലൂരുവിനുണ്ട്. അഞ്ച് തവണയാണ് സുനില്‍ ഛേത്രിയും കൂട്ടരും ജയം കൊയ്തത്. ബ്ലാസ്റ്റേഴ്സാകട്ടെ രണ്ട് കളികള്‍ മാത്രമാണ് വിജയിച്ചത്. ഒരു മത്സരം സമനിലയിലും പിരിഞ്ഞു.
ഇരുടീമുകളും ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ 26 ഗോളുകളാണ് പിറന്നത്. അഞ്ച് ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് ഈ മത്സരത്തിലെ എക്കാലത്തെയും ഉയർന്ന സ്കോറർ. 26 ഗോളുകളിൽ ഒമ്പതും കഴിഞ്ഞ സീസണിൽ തന്നെ പിറന്നു. കേരള ബ്ലാസ്റ്റേഴ്സും ബംഗലൂരു എഫ്സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.ബംബോലിനിലെ ജിഎംസി അത്ലെറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.