വിനാൾഡത്തിന് വേണ്ടി ബാഴ്സ കരുതിയതിലും കൂടുതൽ തുക ആവിശ്യപ്പെട്ട് ലിവർപൂൾ.
ഈ സീസണിൽ ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന രണ്ട് ഡച്ച് താരങ്ങളാണ് വിനാൾഡവും മെംഫിസ് ഡിപേയും. ഇരുവർക്കും വേണ്ടിയുള്ള ശ്രമങ്ങൾ തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട്. ഡിപേക്ക് വേണ്ടി ലിയോണിനെയും വിനാൾഡത്തിന് വേണ്ടി ലിവർപൂളിനെയും ബാഴ്‌സ സമീപിച്ചു കഴിഞ്ഞു. മുമ്പ് കൂമാൻ ഡച്ച് ടീമിൽ പരിശീലിപ്പിച്ച താരങ്ങളാണ് ഇരുവരും.
ഇപ്പോൾ വിനാൾഡത്തിന്റെ കാര്യത്തിൽ ലിവർപൂൾ പ്രതികരണമറിയിച്ചിരിക്കുകയാണ്. താരത്തിന് പതിനഞ്ചു മില്യൺ പൗണ്ട് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആവിശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ തുക ബാഴ്സ കരുതിയതിലും കൂടുതലാണ്. ഇരുപത്തിയൊമ്പതുകാരനായ താരത്തിന് വേണ്ടി ബാഴ്സ പ്രതീക്ഷിച്ചിരുന്ന തുക പത്ത് മില്യൺ പൗണ്ട് ആയിരുന്നു. എന്നാൽ അതിലും അഞ്ച് മില്യൺ കൂടുതലാണ് ലിവർപൂൾ ആവിശ്യപ്പെട്ടിരിക്കുന്നത്.
Liverpool 'set Barcelona £15m asking price for midfielder Georginio Wijnaldum' https://t.co/p2SOdUkLaJ
— MailOnline Sport (@MailSport) September 6, 2020
ലിവർപൂളുമായി വിനാൾഡത്തിന് ഒരു വർഷം കൂടിയേ ഇനി കരാറൊള്ളൂ. അതിനാൽ തന്നെ പത്ത് മില്യണ് തരണം എന്നാണ് ബാഴ്സയുടെ ആവിശ്യം. എന്തെന്നാൽ താരം കരാർ പുതുക്കാൻ താല്പര്യമില്ല എന്ന് ലിവർപൂളിനെ അറിയിച്ചിരുന്നു. അതിനാൽ തന്നെ അടുത്ത സീസണിൽ താരം ഫ്രീ ഏജന്റ് ആയി ക്ലബ് വിടും. അതിനാൽ തന്നെ താരത്തിന് വില അധികമാണ് എന്നാണ് ബാഴ്‌സയുടെ പക്ഷം.
എന്നാൽ തിയാഗോ അൽകാന്ററയെ സൈൻ ചെയ്യാൻ വേണ്ടി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ലിവർപൂൾ. 30 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ബയേൺ ആവിശ്യപ്പെടുന്നത്. ഇത് കുറക്കാനുള്ള ശ്രമത്തിലാണ് ലിവർപൂൾ. 2016-ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നായിരുന്നു വിനാൾഡം ലിവർപൂളിൽ എത്തിയത്. ഇതുവരെ 187 മത്സരങ്ങൾ താരം റെഡ്സിനായി കളിച്ചിട്ടുണ്ട്.ഏതായാലും തുകയുടെ കാര്യത്തിൽ വിലപേശലുകൾ നടന്നേക്കും.