“മെസ്സിക്ക് റയൽ മാഡ്രിഡ് , റൊണാൾഡോക്ക് അത്ലറ്റികോ മാഡ്രിഡ് ; ലിവർപൂളിന് ഇന്റർ മിലാൻ”
ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് ഫിക്സ്ചറുകൾ വീണ്ടും നറുക്കെടുപ്പ് നടത്തിയപ്പോൾ ആവേശകരമായ മത്സരങ്ങൾ. ബാഴ്സലോണ വിട്ടതിനു ശേഷം മെസ്സി റയൽ മാഡ്രിഡിനെ നേരിടും എന്നതാണ് പ്രത്യേകത. പി എസ്ജി റയൽ മാഡ്രിഡിനെ നേരിടുമ്പോൾ.മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും വലിയ എതിരാളികളാണ് ലഭിച്ചിട്ടുള്ളത്. അത്ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. സിമിയോണിയുടെ ടീമിന് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നത് ആവേശകരമായ പോരാട്ടമാകും.
ഇന്റർ മിലാനും ലിവർപൂളും തമ്മിലുള്ള മത്സരവും നോക്കൗട്ടിലെ വലിയ ഫിക്സ്ചറിൽ ഒന്നാണ്. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ലില്ലെ ആണ് എതിരാളികൾ. ലിവർപൂളിന്റെ എതിരാളിയേക്കൽ ഇന്റർ മിലാനാണ് . യുവന്റസ് വിയ്യ റയലിനെയും അയാക്സ് ബെൻഫിക്കയെയും ,സ്പോർട്ടിങ് മാഞ്ചസ്റ്റർ സിറ്റിയെയും ബയേൺ സാൽസ്ബർഗിനെയും നേരിടും.
The Champions League round of 16 is set 🍿#UCLdraw pic.twitter.com/Ga7XddzUIj
— Football on BT Sport (@btsportfootball) December 13, 2021
നേരത്തെ നറുക്ക് എടുത്തപ്പോൾ പി എസ് ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും ആയിരുന്നു എതിരാളികൾ. ആ നറുക്കിൽ സാങ്കേതിക പ്രശ്നം ഉള്ളത് കൊണ്ടാണ് വീണ്ടും നറുക്കെടുപ്പ് നടത്തിയത്.നറുക്കിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ പുറത്ത് വെച്ച് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾക്കായുള്ള നറുക്ക് നടത്തിയതാണ് വലിയ വിവാദമായത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പി എസ് ജിയെ ലഭിച്ചതും അത്ലറ്റിക്കോ മാഡ്രിഡിന് ബയേണെ ലഭിച്ചതും ഈ പിഴവ് കൊണ്ടാണെന്ന് യുവേഫ അംഗീകരിച്ചു.
PSG 🇫🇷 vs Real Madrid 🇪🇸
Inter Milan 🇮🇹 vs Liverpool 🏴
Villarreal 🇪🇸 vs Juventus 🇮🇹
Atletico Madrid 🇪🇸 vs Manchester United 🏴
Chelsea 🏴 vs Lille 🇫🇷
Benfica 🇵🇹 vs Ajax 🇳🇱
Sporting 🇵🇹 vs Manchester City 🏴
Salzburg 🇦🇹 vs Bayern Munich 🇩🇪