“ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടാനൊരുങ്ങുന്നു”

ലോകഫുട്ബോളിലെ രണ്ടു അതികായകന്മാരായ റൊണാൾഡോയും മെസ്സിയും വീണ്ടും നേർക്ക് നേർ വരുന്നു.ചാമ്പ്യൻസ് ലീഗിന്റെ ആദ്യ നോക്കൗട്ട് റൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌നെ നേരിടും.കഴിഞ്ഞ സീസണിൽ യുവന്റസും ബാഴ്സലോണയും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ആയിരുന്നു അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും നേർക്കുനേർ വന്നത്.


മാഞ്ചസ്റ്റർ സിറ്റി വില്ലാറിയലിനെ നേരിടും, ലിവർപൂൾ ആർബി സാൽസ്ബർഗിനെ നേരിടും, ചെൽസി ലില്ലെയെ നേരിടും. ബാഴ്‌സലോണയെ മറികടന്നു പ്രീ ക്വാർട്ടറിൽ എത്തിയ ബെൻഫിക്കയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ബയേൺ മ്യൂണിക്ക് അത്ലറ്റികോ മാഡ്രിഡിനെയും ,ഇന്റർ മിലാൻ അയാക്സിനെയും നേരിടും. യുവന്റസിന് എതിരാളികളായെത്തുന്നത് സ്പോർട്ടിങ് ലിസ്ബനാണ്.

Benfica (POR) vs Real Madrid (ESP)

Villareal (ESP) vs Manchester City (ENG)

Atletico Madrid (ESP) vs Bayern Munich (GER)

RB Salzburg (AUT) vs Liverpool (ENG)

Inter Milan (ITA) vs Ajax (NED)

Sporting Lisbon (POR) vs Juventus (ITA)

Chelsea (ENG) vs Lille (FRA)

Paris Saint-Germain (FRA) vs Manchester United (ENG)