“ബാഴ്‌സലോണ നിർണ്ണായക അവസ്ഥയിലാണ്” ; ടീമിന് അടിയന്തിരമായി വിജയം അനിവാര്യമാണെന്ന് ജെറാർഡ് പിക്വെ

ഇന്നലെ സാസുനയ്‌ക്കെതിരായ സമനിലയ്ക്ക് ശേഷം ബാഴ്‌സലോണ വീണ്ടും ലാ ലിഗ പോയിന്റുകൾ അശ്രദ്ധമായി കൈവിട്ടു. ടീമിന്റെ മോശം പ്രകടനം ബാഴ്‌സലോണ “നിർണ്ണായകമായ അവസ്ഥയിലാണെന്ന്” പറയാൻ മുൻനിര ക്ലബ് താരം ജെറാർഡ് പിക്വെയെ പ്രേരിപ്പിച്ചു.മത്സരത്തിന് ശേഷം മൊവിസ്റ്റാറിനോട് സംസാരിച്ച പിക്വെ ബാഴ്‌സലോണയുടെ സമീപകാല പ്രകടനത്തെക്കുറിച്ച് വിലപിക്കുകയും എത്രയും വേഗം വിജയ ഫോമിലേക്ക് മടങ്ങാൻ ടീമിനെ പ്രേരിപ്പിക്കുകയും ചെയ്തു.

“ഇത് നാണക്കേടാണ്. ഞങ്ങൾ നന്നായി കളിച്ചുവെന്ന് ഞാൻ കരുതുന്നു. ദുഷ്‌കരമായ ഒരു ഗ്രൗണ്ടിൽ ഞങ്ങൾ നന്നായി മത്സരിച്ചു, പക്ഷെ വിജയിക്കാനായില്ല.എന്നാൽ മിഡ്‌വീക്കിൽ ചാമ്പ്യൻസ് ലീഗിന് ശേഷം ഗെയിമിലേക്ക് വരുന്നത് ഒരു നല്ല പ്രകടനമാണ്, ഫലത്തിൽ ഞങ്ങൾക്ക് സന്തോഷമില്ല. സാവി പറഞ്ഞതുപോലെ ഇപ്പോൾ ഒരു പുതിയ യുഗമാണ്, അതാണ് തുടങ്ങേണ്ടത്. ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് വഴുതിവീഴാൻ ഞങ്ങൾക്ക് കഴിയില്ല. അടുത്ത ഏതാനും ആഴ്‌ചകളിൽ ഞങ്ങൾക്ക് എത്രത്തോളം മികച്ചതാവാണ് കഴിയുമോ അത്രയും മെച്ചമായിരിക്കും” പിക്വെ പറഞ്ഞു.

“ഇപ്പോഴത്തെ ലക്ഷ്യം അടുത്ത കളിയെക്കുറിച്ച് ചിന്തിക്കുക എന്നതാണ്. ഞങ്ങൾക്ക് ധാരാളം ചെറുപ്പക്കാർ കളിക്കുന്നുണ്ട്, ഇത് ക്ലബിന് മികച്ചതാണ്, ഇപ്പോൾ ഞങ്ങൾ ജയിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത് . ഹോം ഗ്രൗണ്ടിലെ അടുത്ത മത്സരം ഞങ്ങൾക്ക് ജയിക്കണം, അത് അടിയന്തിരമാണ്, ലീഗിൽ ഞങ്ങൾ ഒരു നിർണായക സാഹചര്യത്തിലാണ്. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഒരു ടീമായി ഒരുമിച്ച് നിൽക്കുകയും മൂന്ന് പോയിന്റുകൾ നേടാൻ ശ്രമിക്കുകയുമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

തീർച്ചയായും ഞങ്ങൾക്ക് നന്നായി കളിക്കാൻ കഴിയും, ഞങ്ങൾക്ക് കൂടുതൽ നന്നായി കളിക്കാൻ കഴിയും. നഷ്‌ടപ്പെടുത്താൻ കഴിയാത്തത് ശരിയായ മനോഭാവവും വർക്ക് റേറ്റും ആണ്, ഞങ്ങൾ അത് ഇന്ന് കാണിച്ചുതന്നു. അത് അടിയന്തിര സാഹചര്യമാണ്. നമ്മൾ വിജയിച്ചു തുടങ്ങണം” പിക്വെ പറഞ്ഞു. ഇന്നലെ യുവതാരങ്ങളായ നിക്കോളാസ് ഗോൺസാലസ്, അബ്ദുസ്സമദ് എസ്സൽസൂൾ എന്നിവരിലൂടെ ബാഴ്‌സലോണ രണ്ടുതവണ ലീഡ് നേടിയെങ്കിലും ഒസാസുന ഫോർവേഡ് ചിമി അവിലയുടെ സമനില ഗോൾ ഒടുവിൽ വിജയം നിഷേധിക്കുകയായിരുന്നു.

2/5 - (1 vote)