“സബ്സ്റ്റിട്യൂട് ചെയ്തതിന് അത്ലറ്റിക്കോ മാഡ്രിഡ് ബോസ് ഡീഗോ സിമിയോണിക്കെതിരെ രോഷാകുലനായി ലൂയി സുവാരസ്”
ശനിയാഴ്ച സെവിയ്യയ്ക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ അത്ലറ്റികോ മാഡ്രിഡ് സ്ട്രൈക്കർ ലൂയി സുവാരസിനെ പരിശീലകൻ ഡീഗോ സിമിയോണി പിൻവലിച്ചിരുന്നു. എന്നാൽ സബ്സ്റ്റിട്യൂട് ചെയ്തതിൽ നീരസം പ്രകടത്തിപ്പിച്ച ഉറുഗ്വേൻ സ്ട്രൈക്കർ രോഷാകുലനായി പ്രതികരിച്ചു.
57-ാം മിനിറ്റിൽ ബ്രസീലിയൻ താരം മാത്യൂസ് കുൻഹയാണ് സുവാരസിന് പകരമായി കളത്തിലിറങ്ങിയത്. അപ്പോൾ സ്കോർ 1-1 എന്ന നിലയിലായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ അര്ജന്റീന സ്ട്രൈക്കർ ലൂക്കാസ് ഒകാംപോസ് നേടിയ ഗോളിൽ സെവിയ്യ വിജയം കാണുകയും ചെയ്തു. അത്ലറ്റികോ മാഡ്രിഡിന്റെ ലീഗിലെ തുടർച്ചയായ മൂന്നാമത്തെ തോൽവി ആയിരുന്നു ഇന്നലെ നേരിട്ടത്.
❌❌❌❌❌❌❌
— GOAL (@goal) December 19, 2021
Luis Suarez has not scored in his last seven games for Atletico Madrid.
His longest goalscoring drought since 2014. pic.twitter.com/gQv59lDyIw
മൈതാനത്തു നിന്നും കയറിയ ശേഷം സോക്സ് വലിച്ചെറിഞ്ഞ് മുഖം മറച്ചുകൊണ്ട് ബെഞ്ചിൽ എത്തുന്നതിന് മുമ്പ് സുവാരസ് പറയുന്നത് ക്യാമറകൾ പിടികൂടി.അത്ലറ്റിക്കോ മാഡ്രിഡിനായി തന്റെ അവസാന 10 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം നേടിയതിനാൽ, കഴിഞ്ഞ സീസണിലെ ഫോം വീണ്ടെടുക്കാൻ സുവാരസ് പാടുപെടുകയാണ്.മുൻ ലിവർപൂൾ ഫോർവേഡ് കഴിഞ്ഞ സീസണിൽ 21 ലീഗ് ഗോളുകൾ നേടി അത്ലറ്റിക്കോയെ ലീഗ് കിരീടം നേടാൻ സഹായിച്ചു.
He was not happy with Diego Simeone! 😡 https://t.co/UZKaQVdeA9
— MARCA in English (@MARCAinENGLISH) December 19, 2021
എന്നിരുന്നാലും ഈ സീസണിൽ സമ്മിശ്ര ഫോമിലാണ് ഉറുഗ്വേൻ താരം എല്ലാ മത്സരങ്ങളിലും എട്ട് ഗോളുകൾ സ്കോർ ചെയ്തെങ്കിലും അവസാന 10 ഗെയിമുകളിൽ ഒന്ന് മാത്രമാന് നേടാനായത്. ഇന്നലെ നടന്ന മത്സരത്തിൽ ബോക്സിന് പുറത്ത് നിന്ന് ഇടിമുഴക്കത്തോടെ ഇവാൻ റാക്കിറ്റിച്ച് സെവിയ്യയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഫിലിപ്പെ മൊണ്ടെയ്റോ സമനില ഗോൾ നേടി എന്നാൽ ഒകാംപോസിന്റെ അവസാന മിനുട്ടിൽ ഗോൾ സെവിയ്യക്ക് വിജയം കൊണ്ട് വന്നു. നിലവിൽ അത്ലറ്റികോ മാഡ്രിഡ് ലാലിഗ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 13 പോയിന്റുകൾക്ക് പിന്നിലാണ് സ്ഥാനം.