“ലാ പാൽമ അഗ്നിപർവ്വത ബാധിതർക്കായി പണം സ്വരൂപിക്കാൻ ജേഴ്‌സി ലേലം ചെയ്യാൻ റൊണാൾഡോ”

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പോർച്ചുഗൽ ജേഴ്സികളിൽ ഒന്ന് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.ലാ പാൽമ അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ഇരകൾക്കായി ഫണ്ട് സ്വറോപ്പിക്കുനന്തിനായാണ് റൊണാൾഡോ ജേഴ്സി ലേലത്തിന് വെച്ചത്.

ഷർട്ടിൽ ഒപ്പിടുന്നതിനൊപ്പം പ്രകൃതിദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും വേണ്ടി റൊണാൾഡോ സന്ദേശവും നൽകി.”ഒരു അഗ്നിപർവ്വതത്തിന്റെ ശക്തിക്ക് പോലും ലാ പാൽമയെ പരാജയപ്പെടുത്താൻ കഴിയില്ല. മനോഹരമായ ദ്വീപിന് എന്റെ എല്ലാ പിന്തുണയും” റൊണാൾഡോ എഴുതി. ജേഴ്സിയുടെ ലേലം 2021 ഡിസംബർ 24-ന് ആരംഭിക്കും. സ്‌പെയിനിലെ കാനറി ദ്വീപിലെ ലാ പാൽമ അഗ്നിപർവ്വത സ്ഫോടനത്തിൽ 3,000 കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടതിനാൽ നിരവധി ആളുകൾ വീട് വിട്ടുപോകാൻ നിര്ബാന്ധിതരായി മാറി. ക്രിസ്മസിന് മുൻപായി പണം സ്വരൂപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അതികൃതർ.

പോർച്ചുഗീസ് ദ്വീപായ മഡെയ്‌റയിൽ ജനിച്ച റൊണാൾഡോ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുനനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കായിക താരമാണ്.COVID-19 പാൻഡെമിക്കിന്റെ തുടക്കത്തിൽ പോർച്ചുഗലിലെ മൂന്ന് ആശുപത്രികൾക്ക് ഏകദേശം 900,000 യൂറോ സംഭാവന നൽകി.റൊണാൾഡോ സേവ് ദി ചിൽഡ്രൻ, യൂനിസെഫ്, വേൾഡ് വിഷൻ എന്നിവയുടെ അംബാസഡർ കൂടിയാണ്, അതായത് ലാ പാൽമയിൽ ദുരിതമനുഭവിക്കുന്നവർക്കായി ബോധവൽക്കരണവും പണവും സ്വരൂപിക്കാനുമുള്ള തീരുമാനം അസാധാരണമല്ല.

തനിക്ക് ചുറ്റുമുള്ളവരെ സഹായിക്കാൻ റൊണാൾഡോ പ്രതീക്ഷിക്കുന്നതിലും അപ്പുറം പോകുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. യുവന്റസിലായിരിക്കുമ്പോൾ 2020-ൽ പാൻഡെമിക്കിന്റെ തുടക്കത്തിൽ ശമ്പളം വെട്ടിക്കുറച്ച താരം ചുറ്റുമുള്ള മറ്റുള്ളവരെ സഹായിക്കുന്നതിന്, അദ്ദേഹത്തിന് 4.4 ദശലക്ഷം യൂറോ ചിലവാക്കിയിരുന്നു.യൂറോ 2020-ലേക്കുള്ള അവരുടെ യോഗ്യതാ ബോണസിന്റെ 50 ശതമാനം COVID-19 നെ നേരിടാൻ സംഭാവന ചെയ്യാൻ റൊണാൾഡോ പോർച്ചുഗൽ ടീമിനോട് ആവശ്യപ്പെട്ടിരുന്നു.

2011-ൽ തന്റെ യൂറോപ്യൻ ഗോൾഡൻ ബൂട്ടും 2013-ലെ ബാലൺ ഡി ഓറും അദ്ദേഹം ലേലം ചെയ്തിരുന്നു.2019 സെപ്റ്റംബറിൽ പൊട്ടിത്തെറിക്കാൻ തുടങ്ങിയ ലാ പാൽമ അഗ്നിപർവ്വതത്തിന്റെ പശ്ചാത്തലത്തിൽ വീടും സ്വത്തുക്കളും ഇല്ലാത്തവരെ സഹായിക്കാൻ ലേലത്തിന് ധാരാളം പണം സ്വരൂപിക്കാൻ കഴിയുമെന്ന് പോർച്ചുഗീസ് ഫോർവേഡ് പ്രതീക്ഷിക്കുന്നു.

Rate this post