“ലിവർപൂളിന്റെ കിരീട സ്വപ്നങ്ങൾ അവസാനിച്ച മാസം? ,സലായുടെ പെനാൽറ്റി നഷ്ടവും “
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ലിവർപൂളിന് കനത്ത തിരിച്ചടി നൽകി ലെസ്റ്റർ സിറ്റി. സൂപ്പർ താരം മുഹമ്മദ് സലാ പെനാൽട്ടി മിസ് ആക്കിയ മത്സരത്തിൽ ഒരു ഗോളിനാണ് ലെസ്റ്റർ വിജയിച്ചത്.59 ആം മിനിറ്റിൽ ലുക്ക്മാൻ നേടിയ ഗോളാണ് ബ്രെണ്ടൻ റോജേഴ്സിന്റെ ടീമിന് തിളക്കമാർന്ന ജയം സമ്മാനിച്ചത്.
കളിയുടെ ഒന്നാം പകുതിയിൽ ബോക്സിനുള്ളിൽ വിൽഫ്രഡ് ൻഡിഡി വഴങ്ങിയ ഫൗളിന് ലഭിച്ച പെനാൽറ്റി മൊഹമ്മദ് സലാഹ് പാഴാക്കി. സലായുടെ സ്പോട്ട് കിക്ക് ലെസ്റ്റർ ഗോളി കാസ്പർ ഷ്മൈക്കിൾ തട്ടിയകറ്റി. റീബൗണ്ടിലൂടെ ഗോൾ നേടാനുള്ള സലായുടെ ശ്രമമാകട്ടെ പോസ്റ്റിൽ തട്ടി പുറത്തേക്കും പോയി. ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കിൾ ലെസ്റ്ററിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.സീസണിലെ ലിവർപൂളിന്റെ രണ്ടാമത്തെ തോൽവി മാത്രമാണിത്. എട്ട് മാസത്തിന് ശേഷമാണ് റെഡ്സ് ഒരു മത്സരത്തിൽ ഒറ്റ ഗോൾ പോലും നേടാനാകാതെ കളി അവസാനിപ്പിക്കുന്നത്.
പ്രീമിയർ ലീഗിൽ 41 പോയിന്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 41 പോയിന്റ് തന്നെ ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലുള്ള ചെൽസി മൂന്നാമതാണ്. ഇതോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് 6 പോയിന്റിന്റെ ലീഡായി. കഴിഞ്ഞ രണ്ടു മത്സരത്തിൽ കിരീട പ്രതീക്ഷയുമായി വന്ന ലിവർപൂൾ അഞ്ചു പോയിന്റുകളാണ് നഷ്ടപ്പെടുത്തിയത് . ഇതോടെ അവരുടെ ടൈറ്റിൽ സാധ്യതകൾ ഒരു ത്രെഡിൽ തൂങ്ങിക്കിടക്കുകയാണ്. ബോക്സിംഗ് ഡേയിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ദയനീയ തോൽവിക്ക് ശേഷം തകർപ്പൻ തിരിച്ചു വരവാണ് ലെസ്റ്റർ നടത്തിയത്.
Salahs curse is true 🪦
— josh windsor (@joshwindsor13) December 28, 2021
(Salah Penalty Miss) pic.twitter.com/03vM0YhUWA
“ഞങ്ങൾ മത്സരങ്ങളിൽ വേണ്ടത്ര നല്ലവരായിരുന്നില്ല. ഞങ്ങൾക്ക് വിജയിക്കാൻ മതിയായ അവസരങ്ങളുണ്ടായിരുന്നു. പന്തുമായി ഞങ്ങൾ ചെയ്തത് ശരിയായില്ല. ഞങ്ങൾ വളരെ മോശം കളിയാണ് കളിച്ചത്,” മത്സര ശേഷം ക്ലോപ്പ് പറഞ്ഞു. ഇന്നലെ ഞങ്ങൾ നാണായി പ്രതിരോധിക്കണമായിരുന്നു പക്ഷെ ഞങ്ങൾ അത് ചെയ്തില്ല സാധാരണ നിലയിലും തഴയുള്ള പ്രകടനമാണ് ഇന്നലെ ഉണ്ടായത് ക്ളോപ്പ് പറഞ്ഞു. “ആദ്യത്തെ കാര്യം ഇനിയൊരിക്കലും ഇതുപോലെ ചെയ്യരുത്. ഞങ്ങൾക്ക് താളം നഷ്ടപ്പെട്ടു, അത് തിരികെ ലഭിക്കാൻ വേണ്ടത്ര ശാന്തരായിരുന്നില്ല. അത് ഞങ്ങളുടെ തെറ്റാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Lookman puts Leicester ahead 1-0 #LEILIV pic.twitter.com/LMyQZ8Ze7I
— Real Madrid⚪️ (@realmadrid3412) December 28, 2021