മെസ്സി കാരണം കിഡ്നാപ്പ് ചെയ്തില്ല, ഹമാസ് അംഗം ഇസ്രായേലിൽ ചെയ്തത് അത്ഭുതപ്പെടുത്തി..

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ പോർച്ചഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോയും അർജന്റീന താരം ലിയോ മെസ്സിയും കളിക്കളത്തിനകത്ത് പന്ത് കൊണ്ട് മായാജാലം കാട്ടുന്നത് കണ്ടവരാണ് നമ്മൾ. എന്നാൽ കളക്കളത്തിന് പുറത്തും ഇരു താരങ്ങളുടെയും പേരും പ്രശസ്തിയും വലുത് തന്നെയാണ്. ഇരുതാരങ്ങളും ചെലുത്തുന്ന സ്വാധീനവും ആദരവും വളരെയേറെയാണ്.

നിലവിൽ ഇസ്രായേലിൽ നിന്നും വരുന്ന വാർത്തകൾ അനുസരിച് യുദ്ധമുഖത്ത് നിന്നും മെസ്സിയുടെ പേര് കൊണ്ട് രക്ഷപെട്ടിരിക്കുകയാണ് 90 വയസുകാരിയായ ഒരു മുത്തശ്ശി. പലസ്‌തീന് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണം തുടരവേ ഇസ്രായേലിനെതിരെ ഹമാസ് സംഘടനയും തിരിച്ചടിക്കുന്നുണ്ട്. ഇസ്രായേലിൽ വെച്ച് ഹമാസ് സംഘടനയിലെ ആളുകൾ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

താൻ മെസ്സിയുടെ നാട്ടിൽ നിന്നുമുള്ളതാണെന്ന് പറഞ്ഞതൊടെയാണ് ഹമാസ് അംഗം കിഡ്നാപ്പ് ചെയ്യാതെ മുത്തശ്ശിയെ സ്വതന്ത്ര്യയായി വിട്ടത്. കൂടാതെ ഈ 90 വയസുകാരിക്കൊപ്പമുള്ള ഫോട്ടോ കൂടി എടുത്താണ് ഹമാസ് അംഗം വിട പറഞ്ഞത്. മെസ്സിയുടെ പേര് കൊണ്ട് കിഡ്നാപ്പ് ചെയ്യാതെ രക്ഷപ്പെട്ട മുത്തശ്ശി ഈയിടെ ഒരു ഇന്റർവ്യൂവിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മുത്തശ്ശിയെ കിഡ്നാപ്പ് ചെയ്യാതെ വിട്ടെങ്കിലും പേരക്കുട്ടികൾ ഉൾപ്പടെയുള്ളവരെ കിഡ്നാപ് ചെയ്തുവെന്നാണ് അറിയാനാവുന്നത്. എന്തായാലും ഇസ്രായേലിൽ വെച്ച് ലിയോ മെസ്സിയുടെ പേര് പറഞ്ഞു കിഡ്നാപ്പേഴ്സിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട സംഭവം വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. ലിയോ മെസ്സി എന്ന ഫുട്ബോൾ താരത്തിന്റെ പവർ സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങൾ. ഇന്ന് നടന്ന മിയാമിയുടെ മത്സരത്തിൽ മെസ്സി ഗോൾ സ്കോർ ചെയ്തെങ്കിലും രണ്ട് ഗോളിന് സമനിലയിലാണ് മത്സരം അവസാനിച്ചത്.

2/5 - (1 vote)