അൽ ഹിലാലിന് മൂന്ന് പെനാൽറ്റികൾ, താഴെ പൊട്ടിച്ചിരിച്ചു കൊണ്ടുള്ള റൊണാൾഡോയുടെ കമന്റ് വന്നു..

സൗദി പ്രൊ ലീഗിൽ നടന്ന മത്സരങ്ങളിൽ അൽ റിയാദിനെ അവരുടെ ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തി ശക്തരായ അൽ ഹിലാൽ തുടർച്ചയായ ഇരുപത്തിയേഴാമത്തെ മത്സരവും വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നെയ്മർ ജൂനിയറിന്റെ ടീമായ അൽ ഹിലാൽ വിജയം സ്വന്തമാക്കി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്പാദിച്ച് മടങ്ങിയത്.

ഈ മത്സരത്തിൽ വിജയം നേടിയതോടെ സൗദി പ്രൊ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അൽ നസ്ർ ടീമിനേക്കാൾ 12 പോയിന്റ് മുന്നിലാണ് അൽ ഹിലാൽ കിരീടത്തിലേക്ക് കുതിക്കുന്നത്. മത്സരത്തിൽ ലഭിച്ച മൂന്ന് പെനാൽറ്റികളാണ് അൽ ഹിലാലിന്റെ വിജയത്തിന് സഹായിച്ചത്. ഇതിൽ രണ്ടു പെനാൽറ്റികൾ ഗോൾ ആക്കി മാറ്റിയ നെവസ്, മിട്രോവിച് എന്നീ താരങ്ങളെ കൂടാതെ മൈക്കൽ ഗോൾ സ്കോർ ചെയ്തു.

മത്സരത്തിൽ അൽ ഹിലാലിനു ലഭിച്ച പെനാൽറ്റികളിൽ ഒന്നിന് കാരണമായ ഫൗളിന്റെ വീഡിയോ സോഷ്യൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഫുട്ബോൾ ആരാധകൻ പെനാൽറ്റി നൽകാനുള്ള ഫൗൾ അവിടെ നടന്നിട്ടില്ല എന്ന്  ക്യാപ്ഷൻ നൽകി. വീഡിയോയുടെ റിപ്ലേ സ്ലോ മോഷനിൽ കാണിച്ചുകൊണ്ടാണ് പെനാൽറ്റിയല്ല എന്ന് വാദിച്ചത്.

ഈയൊരു പോസ്റ്റിന് താഴെ കമന്റ് ആയി രംഗത്തുവന്നിരിക്കുകയാണ്  അൽ നസ്ർ ക്യാപ്റ്റൻ ക്രിസ്ത്യാനോ റൊണാൾഡോ. ചിരിക്കുന്ന നിരവധി ഇമോജികൾ ആണ് ഈ പോസ്റ്റിനു താഴെ ക്രിസ്ത്യാനോ റൊണാൾഡോ തന്റെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി രേഖപ്പെടുത്തിയത്. നേരത്തെയും നിരവധി പോസ്റ്റുകൾക്ക് താഴെ ക്രിസ്ത്യാനോ റൊണാൾഡോ കമന്റുകൾ നൽകുന്നത് നാം കണ്ടിട്ടുള്ളതാണ്. മത്സരത്തിൽ അൽ ഹിലാലിന് മൂന്ന് പെനാൽറ്റി ലഭിച്ച പോസ്റ്റിന് താഴെ കൂടിയാണ് റൊണാൾഡോ നിലവിൽ കമന്റ്‌ നൽകിയത്.

Rate this post