ബിഗ് ഫിഷ് സൈനിങ്ങിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്, ഗോവയുടെ നോഹിനെ സ്വന്തമാക്കാൻ ചർച്ചകൾ ആരംഭിച്ചു.. | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിക്കുവാൻ കുറച്ചധികം മത്സരങ്ങൾ മാത്രം ശേഷിക്ക വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലേക്കുള്ള ട്രാൻസ്ഫർ നീക്കങ്ങളും മറ്റും അണിയറയിൽ ഐഎസ്എൽ ടീമുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഐഎസ്എൽ ടീമുകൾ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ട്രാൻസ്ഫർ നീക്കങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തും.

എന്തായാലും നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ സംബന്ധിച്ച് വലിയൊരു ട്രാൻസ്ഫർ വാർത്തയാണ് പുറത്തുവരുന്നത്. ഐഎസ്എല്ലിൽ എഫ് സി ഗോവക്ക് വേണ്ടി കളിക്കുന്ന മൊറോക്കൻ സൂപ്പർതാരമായ നോഹ് സദോയെ രണ്ടു വർഷത്തെ കാറിൽ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ 2026 വരെ നീളുന്ന രണ്ടു വർഷത്തേ കരാറിൽ മൊറോക്കൻ സൂപ്പർ താരത്തിനെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കുവാനാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചർച്ചകൾ നടത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ എഫ്സി ഗോവിൽ നിന്നും നോഹ് പടിയിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും നേടിയ താരം ഗംഭീര പ്രകടനമാണ് ഗോവക്ക് വേണ്ടി കാഴ്ചവെക്കുന്നത്.

ആണെങ്കിൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 30കാരനായ ഈ വിങ്ങർ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കാര്യമായ ട്രാൻസ്ഫർ നീക്കങ്ങളിലൂടെ താരത്തിനെ സ്വന്തമാക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ രണ്ടുവർഷത്തെ കരാറിൽ താരത്തിന് സ്വന്തമാക്കുന്നത് സംബന്ധിച്ച് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ചർച്ചകൾ പൂർണ്ണമായും വിജയിക്കുകയാണെങ്കിൽ അടുത്ത സീസൺ മുതൽ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ പന്ത് തട്ടുന്നത് കാണാനാവും.

4.4/5 - (50 votes)