❝നമ്മൾ പലപ്പോഴും സ്വപ്നം കണ്ടിരിക്കും,എന്നാൽ ബാഴ്സയും ബ്രസീലും ഏറ്റുമുട്ടിയ ഫുട്ബോൾ ചരിത്രത്തിലെ അത്യപൂർവ മത്സരം ❞

1999 ഏപ്രിൽ 28 എന്നത് ഫുട്ബോൾ ചരിത്രത്തിലെ ഒരു അസാധാരണ മത്സരം നടന്ന ദിവസമായിരുന്നു. സാധാരണയായി രാജ്യങ്ങൾ തമ്മിലും ക്ലബ്ബുകൾ തമ്മിലുമാണ് സൗഹൃദ മത്സരങ്ങൾ കളിക്കാറുള്ളത്. എന്നാൽ 1999 ൽ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ നേരിട്ടത് ലോക ഫുട്ബോളിലെ ശക്തികളിലൊന്നായ ബ്രസീലിനെയാണ്.ഫിഫ ഗെയിമുകളിൽ കളിക്കുന്ന ഫാന്റസി ഫുട്ബോൾ മത്സരങ്ങൾ മാത്രമേ ക്ലബ്ബുകളും രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ സാധാരണ കാണാറുള്ളത്.

എന്നാൽ 22 വര്ഷം മുൻപ് ബാഴ്സലോണ ക്ലബ് രൂപീകരിച്ച് രൂപീകരിച്ച് 100 വർഷങ്ങൾ പിപിന്നിടുന്നതിന്റെ ഭാഗമായാണ് ബാഴ്സലോണ ബ്രസീൽ മത്സരം സംഘടിപ്പിച്ചത്. താരനിബിഡമായ മത്സരമായിരുന്നു അരങ്ങേറിയിരുന്നത്.ലൂയിസ് വാൻ ഗാൽ പരിശീലകനായ ടീമിൽ ലൂയിസ് ഫിഗോ, ലൂയിസ് എൻറിക്, പെപ് ഗ്വാർഡിയോള (ക്യാപ്റ്റൻ), ബൊലോ സെൻഡൻ, പാട്രിക് ക്ലൈവർട്ട് എന്നിവർ ബാഴ്സക്കായി അണിനിരന്നു. തുടക്കക്കാരനായിരുന്ന സാവി ഹെർണാണ്ടസ് ബെഞ്ചിലായിരുന്നു.

സൂപ്പർ താരങ്ങൾ നിറഞ്ഞതായിരുന്നു ബ്രസീലിന്റെ ടീം .മുൻ വർഷങ്ങളിൽ ബാഴ്സയുടെ താരങ്ങളായിരുന്ന റൊണാൾഡോ ,റൊമാരിയോയും ,ബാഴ്സലോണയുമായി കരാറിലേർപ്പെട്ടെങ്കിലും സൂപ്പർ താരം റിവാൾഡോ ബ്രസീലിനായാണ് ജേഴ്സിയണിഞ്ഞത്. റോബർട്ടോ കാർലോസ്, റോജേറിയോ സെനി, എമേഴ്‌സൺ തുടങ്ങിയവരും ബ്രസീലിനായി അണിനിരന്നു. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് മത്സരം സമാപിച്ചത്. ബ്രസീലിനായി ആദ്യ ഗോൾ നേടിയത് റൊണാൾഡോ ആയിരുന്നു. ഗോൾ കീപ്പറെ മനോഹരമായ നൃത്ത ചുവടുകളുമായി ഡ്രിബ്ബിൽ ചെയ്താണ് റൊണാൾഡോ ഗോൾ നേടിയത്.

ലൂയിസ് എൻ‌റിക് ബാഴ്സക്ക് സമനില നേടികൊടുത്തെങ്കിലും ആ വർഷം ബാലൺ ഡി ഓർ വിജയിയായ റൊവാൾഡോയുടെ ഇടം കാൽ ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ ഡച്ച് താരം ഫിലിപ്പ് കൊക്കു ബാഴ്സക്ക് സമനില നേടിക്കൊടുത്തു . റയൽ മാഡ്രിഡിൽ ചേരാൻ പോവുകയായിരുന്ന ഫിഗോയും റൊണാൾഡോയും പരസ്പരം ജേഴ്സികൾ കൈമാറിയാണ് കളി അവസാനിപ്പിച്ചത്.

Rate this post