❝റെക്കോർഡ് ട്രാൻസ്ഫർ തുകയുമായി ഇംഗ്ലീഷ് താരത്തിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എന്നും വമ്പൻ സൈനിംഗുകൾ നടത്തി ഞെട്ടിച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റി. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെയെല്ലാം സ്വന്തം തട്ടകത്തിൽ എത്തിക്കാൻ സിറ്റി എന്നും ശ്രമിക്കാറുണ്ട്. അടുത്ത സീസണിലേക്കായി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അവർ. പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഹോട് പ്രോപ്പർട്ടികളിൽ ഒന്നായ ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ഗ്രീലീഷിനെ റെക്കോർഡ് തുകക്ക് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഇംഗ്ലീഷ് താരത്തിന് 100 മില്യൺ ഡോളറിന്റെ ഓഫാറാണ് സിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്. അടുത്ത സീസണിൽ സിറ്റിയുടെ ലക്ഷ്യങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു ഈ 25 കാരൻ. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തിൽ ഒരു അധിക മാനം നൽകാനും അവരെ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാനും ഗ്രെലീഷിന് കഴിയുമെന്ന് ഗ്വാർഡിയോള കരുതുന്നു.

2016 -ൽ പോൾ പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ 89 മില്യൺ പൗണ്ട് ആയിരുന്നു ഇതുവരെയുളള ഉയർന്ന ഫീസ്. ഇത്രയും വലിയ ഓഫർ ആസ്റ്റൺ വിലയും നിരസിക്കാനുള്ള സാധ്യത കുറവാണു. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ഇഷ്ട താരം കൂടിയാണ് ഗ്രീലിഷ്. പെപ്പിന്റെ താല്പര്യത്തിന്റെ പുറത്താണ് ഗ്രീലിഷ് സിറ്റിയിൽ എത്താൻ പോകുന്നത്.. പോൾ സ്കോൾസിനും, ലാംപാർടിനും, ജറാർഡിനും ശേഷം ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവു മികച്ച മിഡ്ഫീൽഡറായാണ് 25 കാരനെ കണക്കാക്കുന്നത്.. മൂന്നു സീസണുകൾക്കു ശേഷം 2019 ൽ ആസ്റ്റൺ വില്ലയെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിച്ച ഗ്രീലിഷ് കഴിഞ്ഞ രണ്ടു സീസണുകളിലായി ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അറ്റാക്കിങ് മിഡ്ഫീൽഡറായും,വിങ്ങറായും ഒരു പോലെ തിളങ്ങാൻ താരത്തിനാവും.ഈ പ്രീമിയർ ലീഗ് സീസണിൽ 26 മത്സരങ്ങളിൽ നിന്നും 6 ഗോളും 10 അസിസ്റ്റുമായി മികച്ചു നിന്നു. 2019 -2020 പ്രീമിയർ ലീഗ് സീസണിൽ 36 മത്സരങ്ങളിൽ നിന്നും 8 ഗോളും 6 അസിസ്റ്റുമായി ലീഗിലെ മികച്ച മിഡ് ഫീൽഡർമാരിൽ ഒരാളായി തെരഞ്ഞെടുത്തു. .ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രീലീഷിനെ മെസ്സിയുമായാണ് ആസ്റ്റൺ വില്ല കീപ്പർ മാർട്ടിനെസ് താരതമ്യപ്പെടുത്തുന്നത്.നിലവിലെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച താരമാന്നെനും റൈറ്റ് ഫൂട്ടേഡ്‌ മെസ്സി എന്നാണ് ഗോൾ കീപ്പർ താരത്തെ വിശേഷിപ്പിച്ചത്. ദേശീയ ടീമിൽ മെസ്സിയുടെ സഹതാരമായ മാർട്ടിനെസിന്റെ അഭിപ്രായത്തിൽ പരിശീലനത്തിലും ,കളിക്കളത്തിലും ഗ്രീലിഷിൽ മെസ്സിയെ കാണാമെന്നും , അവരെ ആർക്കും തൊടാൻ സാധിക്കില്ലെന്നും എല്ലാവരെയും മറികടന്നു മുന്നേറാനാണ് ഇരു താരങ്ങളും ആഗ്രഹിക്കുന്നതെന്നും അര്ജന്റീന ഗോൾകീപ്പർ പറഞ്ഞു.

പന്തിൽമേലുള്ള മികച്ച നിയന്ത്രണവും, വേഗതയും, ഡ്രിബ്ലിങ്ങും, ലോങ്ങ് റേഞ്ചിൽ നിന്നും ഗോൾ നേടാനുള്ള കഴിവും,ഒരു പ്ലെ മേക്കറുടെ ചടുലതയും എല്ലാം ചേർന്ന മിഡ്ഫീൽഡർ ജനറലാണ് ഗ്രീലിഷ്. പന്ത് കൈവശം വെക്കുമ്പോൾ വലതു കാലുള്ള മെസ്സിയെ കാണുന്നുവെന്നാണ് ഗ്രീലീഷിന്റെ ടീമംഗളുടെ അഭിപ്രായം. അണ്ടർ 17 ,18 ,21 ൽ അയർലൻഡിന് വേണ്ടി ജേഴ്സി അണിഞ്ഞ ഗ്രീലിഷ് 2016 ൽ ഇംഗ്ലണ്ട് അണ്ടർ 21 ടീമിൽ ഇടം നേടി. 2020 ൽ പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾ ഇംഗ്ലീഷ് പരിശീലകൻ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ശ്രദ്ധയിൽ പെടുകയും ഇംഗ്ലീഷ് ദേശീയ ടീമിൽ അരങ്ങേറുകയും ചെയ്തു.

Rate this post