False 9 : ആധുനിക ഫുട്ബോളിൽ “ഫാൾസ് 9” പൊസിഷന്റെ പ്രസക്തി
പല കാലഘട്ടത്തിലും ഫുട്ബോളിൽ തന്ത്രപരമായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. 1970 കാലഘട്ടത്തിൽ ഡച്ച് ഫുട്ബോളിലെ ടോട്ടൽ ഫുട്ബോൾ മുതൽ ആധുനിക കാലത്തെ പ്രതിരോധാത്മക ഫുട്ബോൾ വരെ ഇതിനു ഉദാഹരണമാണ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ തന്ത്രപരമായ മുന്നേറ്റങ്ങളിലൊന്നാണ് “ഫാൾസ് 9”.ഫാൾസ് 9 പൊസിഷൻ പല ടീമുകളും വളരെ വിജയകരമായി പരീക്ഷിച്ച ഒന്നായിരുന്നു.പുതിയ കാലഘട്ടത്തിൽ പല ടീമുകളുടെയും വിജയത്തിൽ ഫാൾസ് 9 നിർണായകമാവുകയും ചെയ്തു.ആധുനിക കാലത്ത് ലയണൽ മെസ്സി മുതൽ റോബർട്ടോ ഫിർമിനോ വരെയുള്ള നിരവധി താരങ്ങൾ ഫാൾസ് 9 പൊസിഷനിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്.
നിലവിൽ പല ടീമുകളും പരമ്പരാഗത സെന്റർ ഫോർവേഡിനേക്കാൾ ഫാൾസ് 9 നിൽ കളിക്കുന്ന താരത്തെ മുൻ നിർത്തിയാണ് ആക്രമണം നയിക്കുന്നത്. കളിയുടെ എല്ലാ മേഖല പരിശോധിച്ചാലും പല അർത്ഥത്തിലും പെപ് ഗാർഡിയോളയുടെ കാലം ആധുനിക ഫുട്ബോൾ കളിക്കുന്ന രീതി മാറ്റി.എന്നാൽ ലയണൽ മെസ്സിയെ വലത്തുനിന്ന് മധ്യഭാഗത്തേക്ക് മാറ്റുകയും ദി ഫാൾസ് 9 എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തപ്പോഴാണ് അദ്ദേഹം ഏറ്റവും പ്രധാനപ്പെട്ട മാറ്റം വരുത്തിയത്.
ഫാൾസ് 9 പൊസിഷന്റെ വരവോടെ സ്‌ട്രൈക്കർമാരും ക്രിയേറ്റീവ് മിഡ്ഫീൽഡർസ് തമ്മിലുള്ള ഒരു പാലമായി ഇവർ പ്രവർത്തിക്കാൻ തുടങ്ങി.സ്കോറിംഗ് അവസരങ്ങൾക്കായി ബോക്സിന് ചുറ്റും കറങ്ങി തിരിഞ്ഞു നടക്കുന്നതിനു പകരം ഇറങ്ങി ചെന്ന് മധ്യ നിരയുമായി ലിങ്ക് പ്ലേയ്ക്ക് കൊടുത്താൽ അവസരം സൃഷ്ടിക്കാനും ഫാൾസ് 9 പൊസിഷനിൽ കളിക്കുന്നവർ ശ്രമിച്ചു കൊണ്ടിരിക്കും. ഗോൾ നേടുന്നതോടെപ്പം കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിക്കാനും ഫാൾസ് 9 പൊസിഷൻ കളിക്കുമ്പോൾ താരങ്ങൾക്ക് സാധിക്കുന്നു. കളിക്കളത്തിൽ ഏതു പൊസിഷനിലേക്ക് ഇറങ്ങി ചെന്ന് കളിക്കാനുള്ള സ്വാതന്ത്ര്യം ഇവർക്ക് ലഭിക്കുകയും ചെയ്യും.
ഫാൾസ് 9 പൊസിഷൻ ഒരു ആധുനിക തന്ത്രപരമായ ആശയമായി പലരും കരുതുന്നുണ്ടെങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഈ വാചകം നിലവിലുണ്ട്. 1930 കളിൽ ഫാൾസ് 9 പൊസിഷന്റെ മറ്റൊരു രൂപം കളിക്കളത്തിൽ കാണാൻ സാധിച്ചിരുന്നു.ഓസ്ട്രിയൻ ദേശീയ ടീമിന്റെ പരിശീലകനായ ഹ്യൂഗോ മീസ്ലും, 1950 കളിലെ ഹംഗറിയുടെ “ഗോൾഡൻ ടീം”, 1954 ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ ഡീപ്പായി കളിക്കുന്ന ഒരു ഫോർവേഡിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. 2000 ത്തിന്റെ തുടക്ക കാലത്തിൽ എഎസ് റോമ പരിശീലകൻ ലൂസിയാനോ സ്പാലറ്റി ഫാൾസ് 9 പൊസിഷനിൽ ഇറ്റാലിയൻ താരം ഫ്രാൻസെസ്കോ ടോട്ടിയെ ഒരു വൈദ്യഗ്ധനായി മാറ്റി.2006/07 ൽ 26 ഗോളുകളോടെ ടോട്ടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടി, 2007 ബാലൺ ഡി ഓർയിൽ പത്താം സ്ഥാനം നേടി.
ടോട്ടൽ ഫുട്ബോളിൽ സ്വാധീനം ചെലുത്തിയ പെപ് ഗാർഡിയോളയുടെ നേതൃത്വത്തിൽ ബാഴ്സലോണ യൂറോപ്പിൽ ആധിപത്യം ഉറപ്പിച്ചു.2009 മുതൽ 2012 വരെ, ലയണൽ മെസ്സി എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി മാറി. പെപ് ഗാർഡിയോളയുടെ 4-3-3 എന്ന ശൈലിയിൽ ഫാൾസ് 9 നിൽ കളിക്കുകയും തുടർച്ചയായി നാല് ബാലൺ ഡി ഓർ ബഹുമതികൾ മെസ്സി നേടുകയും ചെയ്തു. ഒരു സെന്റര് ഫോർവേഡായ മെസ്സി ഒരു ഫാൾസ് 9 നിൽ കളിക്കുന്ന താരമെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ടീമിന്റെ വിജയത്തിന് അവിശ്വസനീയമാംവിധം സങ്കീർണ്ണവും നിർണായകവുമായിരുന്നു.
ലിവർപൂൾ പരിശീലകൻ ക്ളോപ്പ് 4-3-3 എന്ന ശൈലിയിൽ ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയെ ഫാൾസ് 9 പൊസിഷനിൽ ഫലപ്രദമായി ഉപയോഗിച്ചു. മുന്നേറ്റ നിരയിൽ സല ,മാനേ , ഫിർമിനോ സഖ്യം ലിവർപൂളിനെ യൂറോപ്യൻ കിരീടത്തിൽ വരെ എത്തിച്ചു.മെസ്സിയെപ്പോലെ ഫാൾസ് 9 പൊസിഷൻ ആരും കൈകാര്യം ചെയ്തിട്ടില്ലെന്ന് പറയുന്നത് ശരിയാണ്. ഫുട്ബോളിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥാനം തന്നെയാണ് ഫാൾസ് 9 .ആ പൊസിഷനിൽ മെസ്സി 213 കളികളിൽ നിന്ന് 233 ഗോളുകൾ നേടുകയും ചെയ്തു. പലപ്പോഴും മെസ്സിയെയും ഫാൾസ് 9 പൊസിഷനിൽ വിജയിച്ച പല താരങ്ങളെയും അനുകരിച്ച് എത്തിയെങ്കിലും കൂടുതൽ താരങ്ങൾക്കും ഈ സംഘീർണമായ പൊസിഷനിൽ വിജയിക്കാൻ സാധിച്ചില്ല.