ഇബ്രയുടെ മികവിൽ എ സി മിലാൻ ; വിജയ വഴിയിൽ തിരിച്ചെത്തി അത്ലറ്റികോ മാഡ്രിഡ് : ഒന്നാം സ്ഥാനം നിലനിർത്തി നാപോളി

അവസാന മൂന്ന് മത്സരങ്ങളിൽ വിജയമില്ലാതിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് റയൽ ബെറ്റിസിനെ തകർത്തു കൊണ്ടാണ് വിജയവഴിയിൽ തിരികെ എത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. ആദ്യ പകുതിയിൽ 26ആം മിനുട്ടിൽ കരാസ്കോ ആണ് അത്ലറ്റിക്കോക്ക് ലീഡ് നൽകിയത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹെർമോസോ ഗോൾ നേടി എങ്കിലും വാർ ഗോൾ നിഷേധിച്ചു. പിന്നാലെ ഒരു സെൽഫ് ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. അതിനു ശേഷം ജാവോ ഫെലിക്സിലൂടെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും അത്ലറ്റിക്കോ മാഡ്രിഡ് നേടി. ഈ വിജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. 22 പോയിന്റാണ് അത്ലറ്റിക്കോ മാഡ്രിഡിന് ഉള്ളത്. ഒന്നമതുള്ള റയൽ മാഡ്രിഡിന് 24 പോയിന്റുമാണ്.

സീരി എയിൽ എ സി മിലാൻ അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോമക്കെതിരേ മിലാന്റെ വിജയം. 26ആം മിനുട്ടിലാണ് ഇബ്ര ഗോൾ നേടിയത്. 40 വയസ്സായിട്ടും തന്റെ മികവ് അങ്ങനെ തന്നെ ഉണ്ടെന്ന് തെളിയിക്കുന്ന ഗോളായിരുന്നു ഇബ്രയുടേത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ കിസ്സെ മിലാന്റെ ജയം ഉറപ്പിച്ചു.66ആം മിനുട്ടിൽ തിയോ ഹെർണാണ്ടസ് ചുവപ്പ് കണ്ടത് മിലാനെ പരുങ്ങലിലാക്കി. എങ്കിലും മൂന്ന് പോയിന്റ് ഉറപ്പിക്കാൻ മിലാന് ആയി. റോമയ്ക്ക് ആയി 90ആം മിനുട്ടിൽ അൽ ഷരാവി ആണ് ആശ്വാസ ഗോൾ നേടിയത്ഈ വിജയത്തോടെ 11 മത്സരങ്ങളിൽ 31 പോയിന്റുമായി മിലാൻ രണ്ടാമതായി.

മറ്റൊരു മത്സരത്തിൽ ഒന്നാം ഒന്നാംസ്ഥാനക്കാരായ നാപോളി എതിരില്ലാത്ത ഒരു ഗോളിന് സാലർനെറ്റെനയെ പരാജയപ്പെടുത്തി. ജയത്തോടെ സീരി എയിലെ അവരുടെ അപരാജിത കുതിപ്പ് 11 മത്സരങ്ങളിലേക്ക് നീട്ടി. രണ്ട് ടീമുകളും ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപോളിയുടെ വിജയം. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ സിയെലെൻസ്കി ആണ് നാപോളിയുടെ വിജയ ഗോൾ നേടിയത്.70ആം മിനുട്ടിൽ ഹോം ടീമിന്റെ കാസ്റ്റാനോസും 77ആം മിനുറ്റിൽ നാപോളിയുടെ കൗലിബലിയും ചുവപ്പ് കാർഡ് പുറത്തായി. ഈ വിജയത്തോടെ 31 പോയിന്റുമായി നാപോളി സീരി എയിൽ ഒന്നാമത് നിൽക്കുകയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് നോർവിചിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.ബ്രസീലിനായി അടുത്തിടെ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ കാഴ്ചവെച്ച അതുഗ്രൻ പ്രകടനം ക്ലബിന് വേണ്ടിയും ആവർത്തിച്ച് റാഫിഞ്ഞ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിച്ചിനെ 2-1ന് കീഴടക്കിയ ലീഡ്‌സ് യുണൈറ്റഡിനായി ആദ്യ ഗോൾ അടിച്ചത് റാഫിഞ്ഞയായിരുന്നു.പിന്നാലെ 58ആം മിനുട്ടിൽ ഒമോബമിദെലെ നോർവിചിന് സമനില നൽകി. ഈ ആശ്വാസം അധികം നീണ്ടു നിന്നില്ല. 61ആം മിനുട്ടിൽ റോഡ്രിഗോ വീണ്ടും ലീഡ്സിനെ മുന്നിൽ എത്തിച്ചു.പ്രീമിയർ ലീഗിൽ ഈ സീസണിൽ ലീഡ്‌സ് നേടിയ 10 ഗോളിൽ 4 എണ്ണവും ഈ ബ്രസീലിയൻ യുവ വിങ്ങറിന്റെ ബൂട്ടിൽ നിന്നാണ് പിറന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും റാഫിഞ്ഞ തകർക്കുകയാണ്.ഈ ജയത്തോടെ 10 പോയിന്റുനായി ബിയെൽസയുടെ ടീം റിലഗേഷൻ സോണിന് പുറത്ത് കടന്നു. 10 മത്സരത്തിൽ ആകെ രണ്ടു പോയിന്റുള്ള നോർവിച് അവസാന സ്ഥാനത്താണ്

Rate this post