വിടാനൊരുക്കമല്ല, അഡമ ട്രവോറെയുടെ പിന്നാലെ കൂടി ബാഴ്സലോണ.

തങ്ങൾ കൈവിട്ട താരങ്ങളെ പിന്നീട് തിരികെ എത്തിക്കാൻ നോക്കുക എന്നുള്ളത് ബാഴ്സയുടെ ഒരു ഹോബിയാണ്. ബയേൺ സൂപ്പർ താരമായിരുന്ന തിയാഗോ അൽകാൻട്ര, മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ എറിക് ഗാർഷ്യ എന്നിവരെ ബാഴ്സ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിൽ എത്തിക്കാൻ നോക്കിയിരുന്നു. ആ കൂട്ടത്തിലേക്ക് ഒരു പേര് കൂടെ ചേർത്തിരിക്കുകയാണ് ബാഴ്സ. വോൾവ്‌സ് താരം അഡമ ട്രവോറെയാണ് ഇപ്പോൾ ബാഴ്സക്കാവിശ്യം.

മുമ്പ് തന്നെ താരത്തെ തിരികെയെത്തിക്കാൻ ബാഴ്സ ചരടുവലിച്ചിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല. എന്നാൽ ബാഴ്‌സ വിടാനൊരുക്കമല്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്. ബാഴ്‌സ വാർത്തകൾ പുറത്തു വിടുന്ന സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ട്രവോറെക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാൻ ബാഴ്സ തയ്യാറല്ലെന്നും ഇപ്പോഴും ബാഴ്സ താരത്തിനെ പിന്തുടരുന്നുണ്ട് എന്നാണ് വാർത്തകൾ.

എന്നാൽ ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവില്ല എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വോൾവ്‌സിൽ താരത്തിന് രണ്ട് വർഷം കൂടി കരാറുണ്ട് എന്ന് മാത്രമല്ല താരം കരാർ പുതുക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ്. മാത്രമല്ല താരം ഇനി വോൾവ്‌സ് വിടാൻ തീരുമാനിച്ചാലും ബാഴ്സക്ക് വമ്പൻ വെല്ലുവിളി നേരിടേണ്ടി വന്നേക്കും. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവരെല്ലാം തന്നെ താരത്തിൽ ആകൃഷ്ടരാണ്. മാത്രമല്ല താരം ക്ലബ് വിടാൻ തീരുമാനിച്ചാൽ വോൾവ്‌സ് നൂറ് മില്യൺ യൂറോയാണ് ആവിശ്യപ്പെടുക.

ബാഴ്‌സയെ സംബന്ധിച്ചെടുത്തോളം നിലവിലെ അവസ്ഥയിൽ ഇത് പ്രയാസമാണ്. അതിനാൽ തന്നെ താരത്തെ സ്വന്തമാക്കാൻ നിരവധി പ്രതിബന്ധങ്ങളെ ബാഴ്സ മറികടക്കണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ ആറു ഗോളും പന്ത്രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്. കേവലം 24 വയസ്സ് മാത്രമേ താരത്തിനൊള്ളൂ. 2004 മുതൽ 2015 വരെ താരം ബാഴ്സയോടൊപ്പമുണ്ടായിരുന്നു.

Rate this post