ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടില്ല, നിർണ്ണായക അപ്ഡേറ്റ് നൽകി മാർകസ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നടന്ന പഞ്ചാബ് എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഹോം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന് അവരുടെ ഫാൻസിന് മുന്നിൽ വെച്ച് പഞ്ചാബ് എഫ്സി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം മിലോസിന്റെ ഗോളിലൂടെ ലീഡ് നേടിയത് കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും തിരിച്ചുവരും നടത്തിയ പഞ്ചാബ് മൂന്നു ഗോളുകൾ ബ്ലാസ്റ്റേഴ്സ് വലയിൽ നിക്ഷേപിച്ചു.

തുടർച്ചയായ തോൽവികൾ കേരള ബ്ലാസ്റ്റേഴ്സ് നേരിടുമ്പോഴും ആരാധകരും ടീമും മിസ്സ് ചെയ്യുന്നത് ബ്ലാസ്റ്റേഴ്സിന്റെ നായകനെയാണ്. അഡ്രിയൻ ലൂണ പരിക്കുക കാരണം ബ്ലാസ്റ്റേഴ്സ് നിന്നും വിട്ടുനിന്നതിനു ശേഷം താരത്തിന്റെ അഭാവം ടീമിൽ കാണുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം. പഞ്ചാബ് എഫ്സിക്ക് എതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ കൊച്ചി സ്റ്റേഡിയത്തിൽ അഡ്രിയാൻ ലൂണ എത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അഡ്രിയൻ ലൂണയുടെ കരാർ 2027 വരെ കേരള ബ്ലാസ്റ്റേഴ്സ് നീട്ടിനൽകിയിരുന്നു എന്നാണ്. ഉറുഗ്വ സൂപ്പർതാരമായ ലൂണയുടെ കരാർ ബ്ലാസ്റ്റേഴ്സ് നീട്ടിനൽകി എന്ന വാർത്തകൾക്ക് പിന്നാലെ ആരാധകർക്ക് വളരെയധികം സന്തോഷമുണ്ടായിരുന്നു. എന്നാൽ നിലവിൽ വരുന്ന അപ്ഡേറ്റുകൾ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സന്തോഷങ്ങൾ കെടുത്തുകയാണ്.

ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ഇതുവരെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കരാർ നീട്ടുന്നത് സംബന്ധിച്ച് ലൂണയും ക്ലബ്ബും സൈൻ ചെയ്തിട്ടില്ല എന്നാണ്. അതിനാൽ തന്നെ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതുക്കുമെന്ന പ്രതീക്ഷകളാണ് നിലവിൽ ആരാധകരുടെ മനസ്സിലുണ്ടാവേണ്ടത്. ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കുന്നതിനു മുൻപായി ലൂണയുടെ കരാർ ക്ലബ്ബ് പുതുക്കി നൽകുമെന്ന് പ്രതീക്ഷയുണ്ട്.