‘കളത്തിനകത്തും പുറത്തും താൻ ഒരുപാട് ആസ്വദിച്ച കൂട്ടുകെട്ട് ആയിരുന്നു അത്, കാരണം ഞങ്ങൾ എല്ലാവരും സ്പിന്നിഷ് ഭാഷയാണ് സംസാരിച്ചിരുന്നത്’ : അഡ്രിയാൻ ലൂണ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ 2021-2022 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ നിർണായക പങ്കു വഹിച്ച താരങ്ങളാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നിവർ.എന്നാൽ ഈ സീസണിൽ അൽവാരോയും ഡയസും യഥാക്രമം ഗോവയിലേക്കും മുംബൈയിലേക്കും പോയെങ്കിലും അഡ്രിയാൻ ലൂണ കേരള ക്ലബ്ബിൽ ഉറച്ചു നിന്നു.

നിലവിൽ പരിക്കിന്റെ പിടിയിലായ അഡ്രിയൻ ലൂണ തന്റെ പഴയ കൂട്ടുകെട്ടായ ഡയസ്, അൽവാരോ എന്നിവരോടൊപ്പം ബ്ലാസ്റ്റേഴ്സിൽ ചെലവഴിച്ച സമയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.ബ്ലാസ്റ്റേഴ്‌സിലെ ആദ്യത്തെ സീസണിൽ ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നിവരുമായി ഉണ്ടായിരുന്ന കൂട്ടുകെട്ട് തനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്നും ലൂണ പറഞ്ഞു. സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്ന താരങ്ങളായിരുന്നു അവരെന്നതിനാൽ മുഴുവൻ സമയവും തങ്ങൾ ഒരുമിച്ച് ആസ്വദിച്ചിരുന്നുവെന്നും അവർക്കൊപ്പം ചിലവഴിച്ച സമയം മികച്ചതായിരുന്നുവെന്നും ലൂണ വ്യക്തമാക്കി.

തന്റെ പ്രിയപ്പെട്ട ഗോൾ ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ആദ്യത്തെ സീസണിൽ എഫ്‌സി ഗോവക്കെതിരെ നേടിയതാണെന്നാണ് അഡ്രിയാൻ ലൂണ പറയുന്നത്. ബോക്‌സിന് പുറത്തു നിന്നും തൊടുത്ത ഷോട്ട് മുകളിലേക്ക് പോയി വലയിലേക്ക് താഴ്ന്നിറങ്ങിയ മനോഹരമായ ഒരു ഗോളായിരുന്നു അത്. ആ മത്സരത്തിൽ ഗോളിന് പുറമെ ഒരു അസിസ്റ്റും അഡ്രിയാൻ ലൂണ സ്വന്തമാക്കിയിരുന്നു.

എഫ് സി ഗോവയിലേക്ക് കൂടുമാറിയ സ്പാനിഷ് താരം അൽവാരോ വസ്കസ് ഒരു സീസണ് ശേഷം തന്റെ നാട്ടിലേക്ക് മടങ്ങി. അർജന്റീന താരമായ പെരേര ഡയസ് ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം കഴിഞ്ഞ രണ്ട് സീസണുകളിലായി മുംബൈ സിറ്റിക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്.

Rate this post