റയൽ മാഡ്രിഡ്‌ തന്നെ മറന്നെങ്കിലും ക്ലബ്ബിനെയും ആരാധകരെയും ഒരിക്കലും മറക്കില്ലെന്ന് ക്രിസ്ത്യാനോ റൊണാൾഡോ | Cristiano Ronaldo

ലോക ഫുട്ബോളിന്റെ ഈറ്റിലമായ യൂറോപ്യൻ ഫുട്ബോളിലെ കിരീടമുള്ള ഏക രാജാവായി അറിയപ്പെടുന്ന സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്‌ മറ്റൊരു ടീമിനും എത്തിപ്പിടിക്കാൻ കഴിയാത്ത തലത്തിൽ 14 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നേടി ഒരേയൊരു രാജാവായി വാഴുകയാണ്. റയൽ മാഡ്രിഡിന്റെ സമീപകാല പ്രകടനങ്ങളിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ.

അഞ്ചു സീസണിനിടെ നാലുതവണ സാന്റിയാഗോ ബെർണബുവിൽ യൂറോപ്പിന്റെ കിരീടം എത്തിച്ച ക്രിസ്ത്യാനോ റൊണാൾഡോ ഹാട്രിക് ചാമ്പ്യൻസ് ലീഗ് നേട്ടത്തിന് പിന്നാലെ ടീം വിട്ടിരുന്നു. ടീമിനോട് വിട പറഞ്ഞെങ്കിലും റയൽ മാഡ്രിഡ്മായും ആരാധകരുമായുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്നേഹബന്ധം പറഞ്ഞറിയിക്കാനാവാത്തതാണ്. നേരത്തെ യുണൈറ്റഡിലെ കരാർ അവസാനിച്ചു ക്ലബ്ബില്ലാതിരുന്ന റൊണാൾഡോക്ക് റയൽ മാഡ്രിഡ് പരിശീലിക്കുവാൻ തങ്ങളുടെ പരിശീലനമൈതാനം നൽകിയിരുന്നു. സ്പാനിഷ് ക്ലബ്ബിലേക്ക് വീണ്ടും തിരികെയെത്താൻ റൊണാൾഡോ ശ്രമങ്ങൾ നടത്തിയെങ്കിലും പുതുതലമുറയിലെ യുവ താരങ്ങളാൽ സമ്പന്നമായ മാഡ്രിഡ്‌ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെ തിരികെ കൊണ്ടുവരാൻ തയ്യാറല്ലായിരുന്നു.

എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ തന്റെ 39 വയസ്സ് ജന്മദിനാഘോഷങ്ങൾ നടത്തിയ ക്രിസ്ത്യാനോ റൊണാൾഡോക്ക് ഫുട്ബോൾ ലോകത്ത് നിന്നും നിരവധി ക്ലബ്ബുകളുടെയും ലീഗുകളുടെയും ആശംസകൾ ആണ് ലഭിച്ചത്. ലാലിഗയും പ്രീമിയർ ലീഗ് ഉൾപ്പെടെ റൊണാൾഡോക്ക് ജന്മദിനാഘോഷങ്ങൾ നേർന്നപ്പോൾ യുവന്റസ്, യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളും റൊണാൾഡോക്ക് ആശംസകൾ നേർന്നു.

എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ നിരവധി വർഷങ്ങളോളം കളിച്ച റയൽ മാഡ്രിഡ് താരത്തിന് ഒരു ആശംസ പോലും നൽകാത്തത് പ്രത്യേകം ശ്രദ്ധ നേടിയതാണ്. മാത്രമല്ല റയൽ മാഡ്രിഡിൽ റൊണാൾഡോയുടെ സഹതാരങ്ങളായി കളിച്ചിരുന്ന സെർജിയോ റാമോസ് ഉൾപ്പെടെയുള്ള താരങ്ങളും റൊണാൾഡോക്ക് ആശംസകൾ നൽകിയില്ല. ഇതെല്ലാം റയൽ മാഡ്രിഡിന്റെ ആരാധകരെ പോലും ഞെട്ടിച്ച സംഭവങ്ങളാണ്.

എന്തായാലും ഇന്ന് റയൽ മാഡ്രിഡ് എന്ന ക്ലബ്ബ് പൂർത്തീകരിച്ചു 122 മത് ജന്മദിനം ആഘോഷിക്കുമ്പോൾ റയൽ മാഡ്രിഡിന് ആശംസകൾ നേർന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ. തനിക്ക് ഇത്തവണ ജന്മദിനാശംസകൾ നേർന്നിട്ടില്ലെങ്കിലും മാഡ്രിഡിനെ തന്റെ നെഞ്ചോട് ചേർക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡിനോടൊപ്പം താൻ നേടിയ അവസാന ചാമ്പ്യൻസ് ലീഗ് കിരീടമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്, മാത്രമല്ല റയൽ മാഡ്രിഡ്‌ താരമായി താൻ പറഞ്ഞ ആദ്യ വാക്കുകളും താരം ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്.

5/5 - (1 vote)