‘കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒറ്റക്ക് തോളിലേറ്റുന്ന ലാറ്റിനമേരിക്കൻ മാന്ത്രികൻ’ : അഡ്രിയാൻ ലൂണ |Adrian Luna |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഗോവക്കും കേരള ബ്ലാസ്റ്റേഴ്സിനും പത്തു പോയിന്റാണ് ഉള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒഡിഷക്കെതിരെ തകർപ്പൻ ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെടുത്തത്.

രണ്ട് ഗോളുകളിലും നിർണായക പങ്ക് വഹിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.ആദ്യ ഗോളിന് വഴിയൊരുക്കിയ ഫ്രീകിക്ക് എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് കളിച്ച അഞ്ചു മത്സരങ്ങളിലും ലൂണയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് തോൽവനേരിട്ട മുംബൈക്കെതിരെയുള്ള മത്സരത്തിലും ഉറുഗ്വേൻ താരം മികച്ചു നിന്നു.ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1ന് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയപ്പോൾ ആദ്യ ഗോളിന് വഴിയൊരുക്കിയ കോർണർ എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു.

അഡ്രിയാൻ ലൂണയെടുത്ത കോർണർ ബംഗളുരു താരത്തിന്റെ ശരീരത്തിൽ തട്ടി സ്വന്തം വലയിൽ കയറിയതോടെ ബ്ലാസ്റ്റേഴ്‌സ് നിർണായക ലീഡ് നേടി.69-ാം മിനിറ്റിൽ സന്ധുവിന്റെ പിഴവ് ലൂണ മുതലെടുത്തു. ലൂണ ഗോൾകീപ്പറെ സമ്മർദത്തിലാക്കി രണ്ടാം ഗോൾ നേടുകയും ചെയ്തു.ഊർജസ്വലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഓൾറൗണ്ട് സംഭാവനകൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.ജംഷദ്പൂരിനെയുള്ള രണ്ടാം മത്സരത്തിൽ 74-ാം മിനിറ്റിൽ ലൂണയുടെ ഗോളായിരുന്നു ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്.

വലതു വശത്ത് നിന്നും ജാപ്പനീസ് വിംഗർ ഡൈസുകെ സകായ് ലൂണയ്ക്ക് നൽകിയ പന്ത് ലൂണ ബോക്സിന്റെ മധ്യത്തിൽ ഡയമന്റകോസിനു നൽകി. ഡയമന്റകോസ് ലൂണയ്ക്കു തന്നെ പന്ത് തിരിച്ചുനൽകി. പിന്നാലെ ലൂണ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. മുംബൈക്കെതിരെ തോൽവി വഴങ്ങിയ മത്സരത്തിലും നോർത്ത് ഈസ്റ്റിനെതിരെ സമനില വഴങ്ങിയ മത്സരത്തിലും ലൂണക്ക് ഗോളുകളോ അസ്സിസ്റ്റോ നൽകാനോ കഴിഞ്ഞില്ല.എന്നാൽ ഒഡിഷക്കെതിരെ മിന്നുന്ന പ്രകടനവുമായി ലൂണ നിറഞ്ഞു നിന്നു.

രണ്ടു മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിജയ വഴിയിലേക്ക് എത്തിക്കുകയും ചെയ്തു.5 മത്സരങ്ങൾ കളിച്ച താരം നാല് ഗോൾ പങ്കാളിത്തങ്ങൾ ഇപ്പോൾ നേടിക്കഴിഞ്ഞു. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളുകൾ പലപ്പോഴും അദ്ദേഹത്തിന്റെ ബൂട്ടുകളിൽ നിന്നാണ് പിറക്കുന്നത്. ലൂണ ഗോളടിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കും എന്ന നിലയിലാണ് കാര്യങ്ങൾ ഇപ്പോൾ ഉള്ളത്. എന്നാൽ ഇതിനോടകം തന്നെ മൂന്ന് യെല്ലോ കാർഡുകൾ ലൂണ വഴങ്ങിക്കഴിഞ്ഞു. ഇനി ഒരു യെല്ലോ കാർഡ് കൂടി ലഭിച്ചാൽ താരത്തിന് സസ്പെൻഷനായിരിക്കും.

ഒരു മത്സരത്തിലാണ് സസ്പെൻഷൻ ലഭിക്കുക. ഒരു മത്സരത്തിൽ പോലും അദ്ദേഹം ഇല്ലാതെ കളിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ബ്ലാസ്റ്റേഴ്സിന് അത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല, എന്നാൽ ഉറുഗ്വേൻ താരത്തെ കൂടുതലായി ആശ്രയിക്കുന്നത് അത്ര നല്ലതല്ല എന്ന അഭിപ്രായവും പല കോണുകളിലും നിന്നും ഉയർന്നു വരുന്നുണ്ട്. ലൂണയില്ലാതെയും ബ്ലാസ്റ്റേഴ്‌സ് കളിക്കണമെന്നും അതിനായി പരിശീലകൻ തന്ത്രങ്ങൾ ഒരുക്കുകയും വേണം.’

ലൂണയെ പോലെ കഠിനാധ്വാനിയായ ഒരു താരത്തെ ഏതു ടീമും ആഗ്രഹിക്കുന്നതാണ്. ലൂണയുടെ നീക്കങ്ങൾ മനസിലാക്കുക എന്നത് എതിരാളികൾക്ക് ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള റിഫ്ലെക്സുകളും മിന്നൽ നീക്കങ്ങളും പലപ്പോഴും എതിരാളികളുടെ പ്രതിരോധത്തെ തളർത്തുന്നുതാണ് കാണാൻ സാധിക്കുക്കുന്നത്. ബോക്‌സിനുള്ളിൽ സർഗ്ഗാത്മകതയോടെയും കൃത്യതയോടെയും കേരളത്തിന്റെ ആക്രമണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് ലൂണയാണ്. ഊർജസ്വലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഓൾറൗണ്ട് സംഭാവനകൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

1/5 - (1 vote)