‘ഏഷ്യൻ കപ്പ് ഞങ്ങൾക്ക് ലോകകപ്പ് പോലെയാണ് ,കരുത്തരായ എതിരാളികൾക്ക്ക്തിരെ ഇന്ത്യ നന്നായി കളിക്കുമെന്ന വിശ്വാസമുണ്ട്’ : ഇഗോർ സ്റ്റിമാക് | AFC Asian Cup 2023

എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് ഖത്തറിൽ തുടക്കമാവും . ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന പോരില്‍ ഇന്ന് രാത്രി 9.30നു ആതിഥേയരായ ഖത്തര്‍ ലെബനനുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഉൾപ്പെട്ടിട്ടുള്ളത്. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം മുന്‍ ചാമ്പ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍ വൈകീട്ട് 5 മണിക്കാണ് മത്സരം.

കോച്ച് ഇഗോർ സ്റ്റിമച്ച് തന്റെ ടീമിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തിലാണ്. കരുത്തരായ എതിരാളികൾക്ക്ക്തിരെ ഇന്ത്യ നന്നായി കളിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രൊയേഷ്യൻ പരിശീലകൻ. “ടൂർണമെന്റിൽ ആദ്യം ഓസ്‌ട്രേലിയയുമായാണ് ഇന്ത്യ കളിക്കുക. അത് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. ആഷിക്ക് , അൻവർ അലി, ജാക്‌സൺ സിംഗ്, ഇപ്പോൾ സഹ്‌ൽ അബ്ദുൾ സമദ് എന്നിവരില്ലാത്തത് എന്നെ വേദനിപ്പിക്കുന്നു.അവരും കൂടി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് വളരെ വ്യത്യസ്തമായ ടീമാകാമായിരുന്നു” ഇഗോർ സ്റ്റിമച്ച് പറഞ്ഞു.

ഈ ഗെയിം അവർക്ക് ഒരു മികച്ച അനുഭവമായിരിക്കും. ഈ കളിക്കാർക്കൊപ്പം, ടൂർണമെന്റിലെ ഏറ്റവും കടുപ്പമേറിയ ടീമുകളിലൊന്നിനെ നേരിടാൻ ഞങ്ങളുടെ ടീം സജ്ജമാണ്‌” സ്ടിമാക്ക് പറഞ്ഞു.’ഏഷ്യൻ കപ്പിൽ സ്ഥിരതയോടെ പങ്കെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പലപ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട് . ഞങ്ങൾ ഏഷ്യാ കപ്പിൽ ഇപ്പോഴും അണ്ടർഡോഗ് ആണ്. ഞങ്ങളിൽ നിന്ന് അധികം പ്രതീക്ഷിക്കരുത്. അഭിമാനത്തോ രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് ഉറപ്പ് നൽകാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ” പരിശീലകൻ കൂട്ടിച്ചേർത്തു.

എഎഫ്‌സി ഏഷ്യൻ കപ്പ് ഞങ്ങൾക്ക് ലോകകപ്പിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ മത്സരങ്ങൾ മുതൽ യോഗ്യതാ മത്സരങ്ങൾ വരെ, പ്രത്യേകിച്ച് എഎഫ്‌സി ഏഷ്യൻ കപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾ വരെ ഞങ്ങൾ ഞങ്ങളുടെ എല്ലാ ഗെയിമുകളും വളരെ ഗൗരവത്തോടെയാണ് കാണുന്നത്.’\ഫുട്‌ബോൾ മനോഹരമായ ഒരു ഗെയിമാണ്, എന്തും സംഭവിക്കാം, അതിനാൽ ഞങ്ങളുടെ കളിക്കാർക്ക് വരുടെ ശക്തി വികസിപ്പിക്കാനും ഞങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കാനുമുള്ള മികച്ച അവസരമായാണ് ഞങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്. ഓസ്‌ട്രേലിയയുടെ നിലവാരത്തെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. ഞങ്ങളുടെ എതിരാളികളെപ്പോലെ അവരെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങൾ വെറുതെ കീഴടങ്ങാൻ പോവുന്നില്ല ” പരിശീലകൻ പറഞ്ഞു.